Connect with us

Breaking News

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസ് 6 വർഷംകൊണ്ട് മൂന്നിരട്ടി; പ്രതികൾ കൂടുതലും അടുപ്പക്കാർ

Published

on


കണ്ണൂർ: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികപീഡനക്കേസുകൾ വർഷംതോറും കൂടുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2019-20 വാർഷിക റിപ്പോർട്ട്. ബാലാവകാശ കമ്മിഷൻ നിലവിൽവന്ന 2013-ൽ 1002 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019-ൽ ഇത് 3616 ആയി വർധിച്ചു. 2019-ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്-464. രണ്ടാമത് മലപ്പുറത്തും-444.

ആകെയുള്ള 4054 പ്രതികളിൽ നാലുശതമാനം (103 പേർ) സ്ത്രീകളായിരുന്നു. കമിതാക്കളായിരിക്കെ പീഡനം നടത്തിയതിന് പ്രതിചേർക്കപ്പെട്ട 526 പേരുണ്ട്. പോക്‌സോനിയമപ്രകാരം പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പാതിയോളം മാത്രമേ ശിശുക്ഷേമസമിതിയിൽ (സി.ഡബ്ല്യു.സി.) റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള 21,979 കുട്ടികളിൽ 7930 പേർ ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിക്കുന്നതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിലെ ശ്രദ്ധേയമായ മറ്റുചില കണ്ടെത്തലുകൾ.

പ്രതികളിൽ അറിയാവുന്നവർ 20 ശതമാനം

ആകെ പ്രതിചേർക്കപ്പെട്ടവരിൽ 816 പേർ (20 ശതമാനം) കുട്ടികൾക്ക് അറിയാവുന്നവരാണ്. അയൽക്കാർ 681 പേർ, കുടുംബാംഗങ്ങൾ- 345, ബന്ധുക്കൾ 307, വാൻ-ഓട്ടോ ഡ്രൈവർമാർ-55, അധ്യാപകർ-157 എന്നിങ്ങനെ പോകുന്നു ഇവർ. ഒരേ ആൾതന്നെ പലവിഭാഗത്തിൽ ഉൾപ്പെടുന്നതിനാലാണ് ആകെ എണ്ണം കൂടുന്നത്. പ്രതിചേർക്കപ്പെട്ട കുടുംബാംഗങ്ങളിൽ അച്ഛൻ, സഹോദരൻ, മുത്തച്ഛൻ തുടങ്ങിയവരുമുണ്ട്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ മാതാപിതാക്കളും സർക്കാരും പോലീസും ഒരുപോലെ ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. കുട്ടികളെ ബോധവത്‌കരിക്കുകയും വേണം.

പോക്‌സോ നിയമം 19(6), ചട്ടം 4(3) പ്രകാരം പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ നിർബന്ധമായും സി.ഡബ്ല്യു.സി.യിൽ റിപ്പോർട്ട് ചെയ്യണം. ഇവരിൽ ശ്രദ്ധയും പരിചരണവും വേണ്ടുന്ന കുട്ടികളെ സമിതിയിൽ ഹാജരാക്കണം. കുട്ടിക്ക് സഹായത്തിന് വേണ്ടുന്ന വ്യക്തിയെ ചുമതലപ്പെടുത്തേണ്ടത് സി.ഡബ്ല്യു.സി. ആണ്. സംരക്ഷണപദ്ധതി ആവിഷ്കരിക്കാൻ ബാലസംരക്ഷണമന്ദിരം സൂപ്രണ്ടിന് നിർദേശം നൽകേണ്ടതും ഇവരാണ്. പക്ഷേ, 2019-ൽ റിപ്പോർട്ട് ചെയ്ത 3616 കേസിൽ 1616 എണ്ണം മാത്രമാണ് പോലീസ് സമിതിയെ അറിയിച്ചത്. അതിൽതന്നെ 294 കേസുകളിലെ കുട്ടികളെയേ ഹാജരാക്കിയുള്ളൂ. കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒരു കുട്ടിയെപോലും ഹാജരാക്കിയില്ല.

ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ ശിശുസംരക്ഷണസ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾ കൂടുതൽ മലപ്പുറത്താണ്-2826 പേർ. രണ്ടാമത് തൃശ്ശൂർ-823 പേർ. കോട്ടയത്ത് 24 പേരാണെങ്കിൽ തിരുവനന്തപുരത്ത് ആരുമില്ല. ബാലനീതിനിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളിലേക്കും കുട്ടികളെ അയക്കാൻ ജില്ലാ ശിശുസംരക്ഷണസമിതികൾ ഉത്തരവ് പുറപ്പെടുവിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!