Connect with us

Breaking News

കേരള ബാങ്കിൽ ആധുനിക ഡിജിറ്റൽ ബാങ്കിങ്‌ സേവനം മൂന്നുമാസത്തിനകം

Published

on


കൊച്ചി : കേരള ബാങ്കിൽ എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങളും മൂന്നുമാസത്തിനകം ലഭ്യമാക്കുമെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊബൈൽ-ഇന്റർനെറ്റ് ബാങ്കിങ്‌, യു.പി.ഐ തുടങ്ങിയ എല്ലാ സേവനങ്ങളും സാധാരണക്കാർക്ക്‌ ലഭിക്കും. ഇൻഫാ സോഫ്റ്റ് ടെക് എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുന്നത്‌.

ബാങ്ക്‌ പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ മാറും. ഏപ്രിൽ ഒന്നോടെ ഐ.ടി. ഇന്റഗ്രേഷൻ പൂർത്തിയാക്കും. 13 മുൻ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും കോർ ബാങ്കിങ്‌ സോഫ്‌റ്റ്‌വെയറുകൾ ഏകീകരിക്കും. ഇൻഫോസിസിന്റെ ‘ഫിനക്കിൾ’ എന്ന ബാങ്കിങ്‌ സോഫ്റ്റ്‌വെയറാണ്‌ ലഭ്യമാക്കുന്നത്. ഇതോടെ ഫിനക്കിളിന്റെ പുതിയ പതിപ്പ്‌ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സഹകരണ ബാങ്കായി കേരള ബാങ്ക് മാറും. സോഫ്റ്റ്‌വെയർ ഏകീകരണച്ചുമതല വിപ്രോയ്‌ക്കാണ്‌.

1,06,396 കോടി രൂപയുടെ ബിസിനസും 769 ശാഖകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി കേരള ബാങ്ക്‌ മാറി. നൂറുദിന കർമപരിപാടിയുടെ ഭാഗമായി തൊഴിൽദാന പദ്ധതികൾക്ക്‌ ബാങ്കിലൂടെ 842.54 കോടി രൂപ അനുവദിച്ചു. വായ്‌പപദ്ധതികളിലൂടെ 32,088 തൊഴിലവസരങ്ങളാണ്‌ സൃഷ്ടിച്ചത്‌. ആദ്യ സാമ്പത്തികവർഷത്തിൽത്തന്നെ നിക്ഷേപത്തിൽ 9.27 ശതമാനം വളർച്ച നേടി. 61,071 കോടി രൂപയിൽനിന്ന്‌ 66,731 കോടി രൂപയായി നിക്ഷേപം വളർന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തെ അറ്റാദായം 61.99 കോടി രൂപയാണ്‌. എൻആർഐ നിക്ഷേപം ആരംഭിക്കുന്നതിന് റിസർവ്‌ ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സെക്രട്ടറി മിനി ആന്റണി, സി.ഇ.ഒ. പി.എസ്. രാജൻ, സി.ജി.എം. കെ.സി. സഹദേവൻ എന്നിവർ പങ്കെടുത്തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!