Connect with us

Breaking News

കണ്ണൂർ എയർപോർട്ടിലെ പിടിച്ചുപറി വിവരിച്ച് പ്രവാസി; ഐ ഫോണിന് കാൽ ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി

Published

on


മട്ടന്നൂർ : ദുബൈയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ഫോണിന് എയർപോർട്ടിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടിവന്ന ദുരനുഭവം വിവരിച്ച് പ്രവാസി. ദുബൈയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി ഷഹദ് അയാർ ആണ് ഐഫോൺ 13 പ്രോ മാക്‌സ് കൊണ്ടുവന്നതിന് കാൽ ലക്ഷം രൂപ ഡ്യൂട്ടി അടക്കേണ്ടിവന്ന അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇരുപതോളം രാജ്യങ്ങളിൽ യാത്രചെയ്ത തനിക്ക് ജീവിതത്തിലാദ്യമായി കണ്ണൂർ എയർപോർട്ടിലാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നും വിദേശത്തേക്ക് യാത്രചെയ്ത് തിരിച്ചുവരുന്ന മേലാളന്മാരെക്കൊണ്ടൊക്കെ ഇങ്ങനെ നികുതി അടപ്പിക്കാറുണ്ടോ എന്നും പോസ്റ്റിൽ ഷഹദ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം: 

പ്രവാസികൾക്ക് ഉപയോഗിക്കുന്ന ഒരു പുതിയ ഫോൺ നാട്ടിലേക്ക് കൊണ്ടുവരാനുള്ള അവകാശമില്ലേ??

ഇതിന്റെ നിയമവശങ്ങൾ അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് ഹെല്പ് ചെയ്യണേ (മറ്റുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ ഇതൊന്നു ദയവായി ഷെയർ ചെയ്യുക.. ഇനി മറ്റൊരാൾക്ക് ഈ ഒരവസ്ഥ ഇല്ലാതിരിക്കട്ടെ)

ഇന്നലെ, അതായത് 16th October 2021 സമയം 7:20PM ആണ് കണ്ണൂരിൽ വന്നിറങ്ങിയത്. കയ്യിൽ 13/10/2021നു വാങ്ങിയ ഫോൺ, iPhone 13 Pro Max 512GB ഉണ്ടായിരുന്നു (സ്ക്രീൻ ഷോട്ട് attached).. ഫോൺ കയ്യിൽ കണ്ടപ്പോൾ ഇതിന്റെ വിലയെത്ര വരുമെന്നും ഇതിനു ഡ്യൂട്ടി കെട്ടണം എന്നുമായി. “യൂസ് ചെയ്യുന്ന ഫോണിന് എന്തിനാ സാറെ ഡ്യൂട്ടി?? പാസ്സ്പോർട്ടിൽ ഞാൻ ഈ ഫോൺ തിരികെ കൊണ്ടുപൊക്കോളാം എന്നെഴുതിക്കോളൂ.. ഇതെനിക്ക് ഗിഫ്റ്റ് ലഭിച്ചതും ആവാമല്ലോ??.” എന്ന ചോദ്യത്തിന് കിട്ടിയ മറുപടി 50,000 രൂപയിൽ കൂടുതൽ നിങ്ങൾക്ക് കൊണ്ടുപോകാനുള്ള അവകാശമില്ല. അത് ഉപയോഗിച്ച ഫോൺ ആയാലും ശരി.. അപ്പോൾ ഒരു 30000 രൂപ അടച്ചിട്ട് പൊയ്ക്കോളൂ. അതുവരെ ഈ ഫോണും പാസ്സ്പോര്ട്ടും ഇവിടെ പിടിച്ചുവെക്കും.. ക്യാഷ് അടക്കാതെ ഇത് തരാൻപറ്റില്ല.. കയ്യിൽ കാശില്ലെങ്കിൽ നാട്ടിൽ വിളിച്ചു ഏർപ്പാടാക്കി അടച്ചിട്ടു പൊയ്യ്ക്കോളൂ.. 3 മണിക്കൂറോളം ഇതിനായി എയർപോർട്ടിൽ വെയ്സ്റ്റ്.. തന്ന ബില്ലിലാണെങ്കിൽ അനുവദിച്ച 50,000 കഴിച്ചു ഒരു ലക്ഷം വില കണക്കാക്കീട്ടുണ്ട്. അപ്പോൾ പുതിയ ഐഫോണിന് ലോകത്തെവിടെയും ഇല്ലാത്ത വിലയോ? അതായത് ഒന്നര ലക്ഷം രൂപ 🙄🙄🙄.. ഡോക്യുമെന്റ് ബാർകോഡ് സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആണെങ്കിൽ did not match with any documents!!!

അവസാനം ഡ്യൂട്ടി മുപ്പതിനായിരം എന്നുള്ളത് ഇരുപത്തയ്യായിരം ആക്കി. അതിനുവേണ്ടി 512GB മാറ്റി 256GB അക്കിത്തന്നു (ഒരു നിയമക്കുരുക്ക്)

അങ്ങനൊരു നിയമം സത്യത്തിൽ ഇല്ലെന്നാണ് എന്റെ അറിവ്.. ഇതിനോടകം ഇരുപതോളം രാജ്യങ്ങളിൽ യാത്ര ചെയ്ത വ്യക്തി എന്നുള്ള നിലക്ക് സ്വന്തം നാട്ടിൽ കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഇങ്ങനൊരു ദുരനുഭവം.. അല്ല, പ്രവാസികൾക്ക് മാത്രമാണോ യാതൊരു ലോജിക്കും ഇല്ലാത്ത ഈ ഏർപ്പാട്?? വിദേശത്തേക്ക് യാത്ര ചെയ്ത് തിരിച്ചു വരുന്ന മേലാളന്മാരൊക്കെ ഇങ്ങനെ ക്യാഷ് അടക്കാറുണ്ടോ ആവോ?? എന്നെ കൂടാതെ വേറെയും കുറേപേരെ അവിടെ ഈ അവസ്ഥയിൽ കണ്ടു.. യാതൊരു മനുഷ്യത്വവുമില്ലാത്ത പെരുമാറ്റവും എന്തോ വലിയ അധികാരം ഉണ്ടെന്നുള്ള ഹുങ്കും!! ഇതെന്തോ കള്ളക്കടത്തൊക്കെ നടത്തിയത് പോലെ.

എന്തായാലും ആദ്യ പടിയെന്നോണം വിവരാവകാശ നിയമ പ്രകാരം നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!