Connect with us

Breaking News

കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ചരക്ക് നീക്കം തുടങ്ങി

Published

on

Share our post

കണ്ണൂർ : കണ്ണൂര്‍ വിമാനത്താവളം കാര്‍ഗോ കോംപ്ലക്‌സില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചരക്ക് നീക്കം ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ്ബായി കണ്ണൂരിനെ മാറ്റുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിസന്ധികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വാഭാവിക വികസനത്തിന് തടസ്സമായെന്ന് പറയാതെ വയ്യ. ആഭ്യന്തര-അന്തര്‍ ദേശീയ വ്യോമയാനത്തെ കൊവിഡ് കാലം ബാധിച്ചു. എങ്കിലും അതിനെ മറികടക്കാന്‍ കിയാലിന് കഴിഞ്ഞു. വിദേശ രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ വിമാനങ്ങള്‍ക്ക് കണ്ണൂരിലിറങ്ങാന്‍ കഴിയണം. ഇക്കാര്യം നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമായില്ല. വിദേശ വിമാന കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കേന്ദ്രാനുമതിയില്ലാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബ്രിട്ടീഷ് കാലത്ത് തന്നെ മലഞ്ചരക്ക് വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു തലശ്ശേരി. അഴീക്കല്‍ തുറമുഖം കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലാവുകയും വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം വ്യാപകമാവുകയും ചെയ്താല്‍ നഷ്ടപ്രതാപം തിരിച്ച് പിടിക്കാന്‍ കണ്ണൂരിന് കഴിയും. 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യ കാര്‍ഗോ കൈമാറി. പരമ്പരാഗത കാര്‍ഷിക, വ്യവസായ, വാണിജ്യ മേഖലക്ക് ഊര്‍ജം പകരാന്‍ അന്താരാഷ്ട്ര കാര്‍ഗോ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. എം.പി.മാരായ കെ. സുധാകരന്‍, ഡോ. വി. ശിവദാസന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. കാര്‍ഗോയ്ക്കുള്ള ആദ്യ കണ്‍സെയിന്‍മെന്റ് ഫെയര്‍ എക്‌സ്‌പോര്‍ട്ടില്‍ നിന്ന് കിയാല്‍ എം.ഡി. ഡോ.വി. വേണു ഏറ്റുവാങ്ങി. മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. മിനി, ചീഫ് സെക്രട്ടറി വി.പി. ജോയ്, അഡി. ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, കിയാല്‍ എം.ഡി. ഡോ. വി. വേണു, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, സിറ്റി കമ്മീഷണര്‍ ആര്‍ ഇളങ്കോ, ചീഫ് കസ്റ്റംസ് കമ്മീഷണര്‍ ശ്യാം രാജ് പ്രസാദ്, കസ്റ്റംസ് കമ്മീഷണര്‍ രാജേന്ദ്രകുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുഭാഷ് മുരിക്കഞ്ചേരി, കിയാല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകള്‍ കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗങ്ങള്‍, ഗൂഡല്ലൂര്‍, കൂര്‍ഗ്, തുടങ്ങി വലിയ മേഖലകൾക്ക് കണ്ണൂര്‍ വിമാനത്താവളത്തിലാരംഭിക്കുന്ന അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ഗുണകരമാവും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!