Breaking News
ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) 2021: ആദ്യ അലോട്ട്‌മെന്റ് ഒക്ടോബര്‍ 27ന്; കേരളത്തില്‍ 3 സ്ഥാപനങ്ങള്‍
ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയില്‍/അഡ്വാന്‍സ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് സമയക്രമം ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) പ്രഖ്യാപിച്ചു.
ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഫലം ഒക്ടോബര്‍ 15ന് പ്രഖ്യാപിക്കും. തുടര്‍ന്ന്, ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐ.ഐ.ടി. ബി. ആര്‍ക് പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യാം. അതില്‍ യോഗ്യത നേടുന്നവരെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ച് ബി.ആര്‍ക്. പ്രവേശനത്തിനും പരിഗണിക്കും.
ജെ.ഇ.ഇ. മെയിന്‍ അടിസ്ഥാനമാക്കിയുള്ള ബി.ഇ./ബി.ടെക്., ബി.ആര്‍ക്., ബി.പ്ലാനിങ് റാങ്ക് പട്ടികകള്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയാണ് ജോസ നടത്തുന്നത്.
ജെ.ഇ.ഇ. മെയിന്‍ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) വിഭാഗം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
(i) 31 എന്‍.ഐ.ടി.കള്‍ (ജലന്ധര്‍, ജയ്പുര്‍, ഭോപാല്‍, അലഹാബാദ്, അഗര്‍ത്തല, ആന്ധ്രാപ്രദേശ്, കോഴിക്കോട്, ഡല്‍ഹി, ദുര്‍ഗാപുര്‍, ഗോവ, ഹാമിര്‍പുര്‍, സൂറത്കല്‍, മേഘാലയ, നാഗാലാന്‍ഡ്, പട്‌ന, പുതുച്ചേരി, റായ്പുര്‍, സിക്കിം, അരുണാചല്‍ പ്രദേശ്, ജംഷേദ്പുര്‍, കുരുക്ഷേത്ര, മണിപ്പുര്‍, മിസോറം, റൂര്‍ക്കേല, സില്‍ചര്‍, ശ്രീനഗര്‍, തിരുച്ചിറപ്പള്ളി, ഉത്തരാഖണ്ഡ്, വാറങ്കല്‍, സൂറത്ത്, നാഗ്പുര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഷിബ്പുര്‍)
(ii) 26 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) [ഗ്വാളിയാര്‍ (ഐ.ഐ.ഐ.ടി. ആന്‍ഡ് മാനേജ്‌മെന്റ്), അലഹാബാദ്, കാഞ്ചീപുരം (ഐ.ഐ.ഐ.ടി. ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്), ധാര്‍വാഡ്, ഗുവാഹാട്ടി, കല്യാണി, കോട്ട, കോട്ടയം, കുര്‍നൂള്‍ (ഐ.ഐ.ഐ.ടി.ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്), ലഖ്‌നൗ, മണിപ്പുര്‍, നാഗ്പുര്‍, പുണെ, റാഞ്ചി, സോണേപട്ട്, ചിറ്റൂര്‍, തിരുച്ചിറപ്പള്ളി, ഉണ, വഡോദര, ഭഗല്‍പുര്‍, സൂറത്ത്, ഭോപാല്‍, ജബല്‍പുര്‍ (ഐ.ഐ.ഐ.ടി. ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്), അഗര്‍ത്തല, റായ്ചൂരു, വഡോദര (ഇന്റര്‍നാഷണല്‍ കാമ്പസ് ദിയു)].
(iii) 33 ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ജി.എഫ്.ടി.ഐ.) [ഇവയില്‍ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ. ന്യൂഡല്‍ഹി, ഭോപാല്‍, വിജയവാഡ), സന്ത് ലോഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭുവനേശ്വര്‍, നയാ റായ്പുര്‍)] തുടങ്ങിയവയും ഉള്‍പ്പെടുന്നു].
ഈവിഭാഗത്തില്‍ 2020ല്‍ ലഭ്യമായിരുന്ന പ്രോഗ്രാമുകള്‍: നാലുവര്‍ഷം: ബി.ടെക്., ബി.പ്ലാനിങ്: 5 വര്‍ഷം: ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ആന്‍ഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ഓഫ് സയന്‍സ് ആന്‍ഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്, ഇന്റഗ്രേറ്റഡ് ബി.ടെക്. ആന്‍ഡ് എം. ടെക്./എം.ബി.എ., ബി.ടെക്. + എം.ടെക്./എം.എസ്. (ഡ്യുവല്‍ ഡിഗ്രി).
ഇവയില്‍ ബി.ആര്‍ക്. പ്രവേശനം ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 2 എ (ആര്‍ക്കിടെക്ചര്‍) റാങ്ക് പരിഗണിച്ചും ബി.പ്ലാനിങ് പ്രവേശനം പേപ്പര്‍ 2 ബി (പ്ലാനിങ്) റാങ്ക് പരിഗണിച്ചും മറ്റുള്ള പ്രോഗ്രാമുകളിലെ (എന്‍ജിനിയറിങ്/സയന്‍സ്) പ്രവേശനം പേപ്പര്‍ 1 (ബി.ഇ./ബി.ടെക്.) റാങ്ക് പരിഗണിച്ചും ആകും.
ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അലോട്ട്‌മെന്റ്
ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റില്‍ 23 ഐ.ഐ.ടി.കള്‍: (ഭുവനേശ്വര്‍, ബോംബെ, മാണ്ഡി, ഡല്‍ഹി, ഇന്ദോര്‍, ഖരഗ്പുര്‍, ഹൈദരാബാദ്, ജോധ്പുര്‍, കാന്‍പുര്‍, മദ്രാസ്, ഗാന്ധിനഗര്‍, പട്‌ന, റൂര്‍ഖി, ധന്‍ബാദ്, റോപാര്‍, വാരാണസി, ഗുവാഹാട്ടി, ഭിലായ്, ഗോവ, പാലക്കാട്, തിരുപ്പതി, ജമ്മു, ധാര്‍വാഡ്).
പ്രോഗ്രാമുകള്‍: നാലുവര്‍ഷം: ബി.ടെക്., ബാച്ചിലര്‍ ഓഫ് സയന്‍സ്; അഞ്ചുവര്‍ഷം: ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ആന്‍ഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്, ഡ്യുവല്‍ ഡിഗ്രി ബാച്ചിലര്‍ ഓഫ് സയന്‍സ് ആന്‍ഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്. എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥാനമാക്കി.
ഹോം സ്റ്റേറ്റ് ക്വാട്ട
ഓരോ സംസ്ഥാനത്തെയും എന്‍.ഐ.ടി.യില്‍ 50 ശതമാനം സീറ്റ് ആ സംസ്ഥാനത്ത് യോഗ്യതാപരീക്ഷ എഴുതിയവര്‍ക്ക് നീക്കിവെച്ചിട്ടുണ്ട് (ഹോം സ്റ്റേറ്റ് ക്വാട്ട). ബാക്കി 50 ശതമാനം സീറ്റുകള്‍ മറ്റുസംസ്ഥാനക്കാര്‍ക്ക് അനുവദിക്കും (അദര്‍ സ്റ്റേറ്റ് ക്വാട്ട). അപേക്ഷാര്‍ഥി ചോയ്‌സ് ഫില്ലിങ് നടത്തിയാല്‍ മതി. പ്രൊസസിങ് വേളയില്‍ ഇത് പരിഗണിക്കും. ഐ.ഐ.ടി.കളില്‍ എല്ലാസീറ്റുകളും അഖിലേന്ത്യാതലത്തിലാണ് നികത്തുന്നത്.
യോഗ്യത
പ്രവേശനം തേടുന്നവര്‍ നിശ്ചിത വിഷയങ്ങള്‍ (മൊത്തം അഞ്ചെണ്ണം) പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. വിഷയങ്ങള്‍ ഇപ്രകാരമാണ്: ഐ.ഐ.ടി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരുവിഷയം.
എന്‍.ഐ.ടി. + വിഭാഗം:(i) ബി.ഇ./ബി.ടെക്./സയന്‍സ്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ബയോളജി/ബയോടെക്‌നോളജി/ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം ഇവയിലൊന്ന്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരുവിഷയം.
(ii) ബി.പ്ലാനിങ്: മാത്തമാറ്റിക്‌സ്, മറ്റ് നാലുവിഷയങ്ങള്‍ (iii) ബി.ആര്‍ക്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, മറ്റുരണ്ട് വിഷയങ്ങള്‍
രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ്
അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ് എന്നിവ ഒക്ടോബര്‍ 16ന് രാവിലെ 10 മുതല്‍ നടത്താം. രണ്ടുവിഭാഗത്തിലും (മെയിന്‍, അഡ്വാന്‍സ്ഡ്) അര്‍ഹത ലഭിക്കുന്നവര്‍ രണ്ടിലെയും സ്ഥാപനങ്ങളും കോഴ്‌സുകളും പരിഗണിച്ച് ആപേക്ഷിക മുന്‍ഗണന നിശ്ചയിച്ചാണ് ചോയ്‌സ് ഫില്ലിങ് നടത്തേണ്ടത്.
ഐ.ഐ.ടി. ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷായോഗ്യത നേടുന്നവര്‍ക്ക് അതിന്റെ അടിസ്ഥാനത്തിലുള്ള ചോയ്‌സുകള്‍ അഭിരുചി പരീക്ഷാഫലം വന്നശേഷം ഒക്ടോബര്‍ 22 മുതല്‍ ഉള്‍പ്പെടുത്താം.
മോക് സീറ്റ് അലോക്കേഷന്‍
രണ്ട് മോക്ക് സീറ്റ് അലോക്കേഷനുകള്‍ ഒക്ടോബര്‍ 22നും 24നും രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും. യഥാക്രമം ഒക്ടോബര്‍ 21, 23 തീയതികളില്‍ വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ചെയ്ത ചോയ്‌സുകളുടെ അടിസ്ഥാനത്തിലാകും ഇവ പ്രഖ്യാപിക്കുക. ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ചിന് രജിസ്‌ട്രേഷന്‍/ചോയ്‌സ് ഫില്ലിങ് സമയപരിധി അവസാനിക്കും.
ആറുറൗണ്ട് അലോട്ട്‌മെന്റുകളുടെ സമയക്രമമാണ് പ്രസിദ്ധപ്പെടുത്തിയത്. ഒക്ടോബര്‍ 27, നവംബര്‍ 1, 6, 10, 14, 18 തീയതികളിലാണ് അലോട്ട്‌മെന്റുകള്‍ പ്രഖ്യാപിക്കുക.
ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്
ഓരോ റൗണ്ടിനു ശേഷവും അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് ഫീസ് അടയ്ക്കല്‍, ഡോക്യുമെന്റ് അപ് ലോഡിങ് (ആവശ്യമെങ്കില്‍ സംശയങ്ങള്‍ക്ക്, വിദ്യാര്‍ഥിയുടെ പ്രതികരണം സ്വീകരിക്കും) എന്നിവ നടത്തണം.
സ്വീകരിച്ച സീറ്റ് വേണ്ടെന്നുവെക്കാന്‍ രണ്ടാം റൗണ്ട് മുതല്‍, അഞ്ചാം റൗണ്ട് വരെ അവസരമുണ്ടാകും. വിശദാംശങ്ങള്‍ josaa.nic.in ല്‍ ലഭിക്കും.
കേരളത്തിലെ സ്ഥാപനങ്ങള്‍
കേരളത്തില്‍ 3 സ്ഥാപനങ്ങളാണ് ഈ പ്രക്രിയയിലുള്ളത്. പാലക്കാട് ഐ.ഐ.ടി., കോഴിക്കോട് എന്‍.ഐ.ടി., കോട്ടയം ഐ.ഐ.ഐ.ടി.
റാങ്ക് പട്ടികകളിലുള്ളവര്‍ക്ക് പ്രവേശനസാധ്യതകള്‍ വിലയിരുത്താന്‍ 20162020 വര്‍ഷങ്ങളിലെ ഈ പ്രക്രിയയിലെ, സ്ഥാപനം/കോഴ്‌സ്/കാറ്റഗറി പ്രകാരമുള്ള ഓപ്പണിങ്/ക്ലോസിങ് റാങ്കുകളും ജോസ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login