Connect with us

Breaking News

തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമപദ്ധതിക്ക്‌‌ അംഗീകാരം

Published

on

Share our post

തിരുവനന്തപുരം : തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമപദ്ധതിക്ക്‌ നിയമസാധുത നൽകുന്ന ബില്ലിന്‌ നിയമസഭയുടെ അംഗീകാരം. 20-21ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഏകകണ്‌ഠമായി പാസാക്കി. ഇതുകൂടാതെ മൂന്ന്‌ ബില്ലും ചൊവ്വാഴ്‌ച സഭ അംഗീകരിച്ചു.

ക്ഷേമനിധി ബിൽ പാസാക്കിയതിലൂടെ സംസ്ഥാനം രാജ്യത്തിനുമുന്നിൽ തല ഉയർത്തി നിൽക്കുകയാണെന്ന്‌ ചർച്ചയ്‌ക്കുള്ള മറുപടിയിൽ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി ഇത്തരമൊരു പദ്ധതി മറ്റൊരു സംസ്ഥാനത്തുമില്ല. മഹാത്മാഗാന്ധി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതികളിലെ 40 ലക്ഷം തൊഴിലാളികളാണ്‌ ക്ഷേമപദ്ധതി അംഗങ്ങൾ. ഇവർക്ക്‌ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പാകും.
കെട്ടിട നിർമാണാനുമതി വൈകിപ്പിക്കുന്നത്‌ ഒഴിവാക്കാനുള്ള നടപടികൾക്ക്‌ സാധുതയേകുന്ന രണ്ട്‌ നിയമഭേദഗതി ബില്ലും സഭ പാസാക്കി. പഞ്ചായത്ത് രാജ് – മുനിസിപ്പാലിറ്റി നിയമങ്ങളാണ്‌ ഭേദഗതി ചെയ്‌തത്‌. അപകടസാധ്യത കുറഞ്ഞ കെട്ടിടങ്ങൾ സാക്ഷ്യപത്രം സഹിതം അപേക്ഷ നൽകി നിർമാണം ആരംഭിക്കാം.

കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്ലും അംഗീകരിച്ചു. സംസ്ഥാന, ജില്ലാ, തദ്ദേശാസൂത്രണ പ്രദേശം എന്നിങ്ങനെ വിവിധ തലങ്ങളിലെ പ്ലാനുകൾ ബില്ലിൽ വ്യക്തമാക്കുന്നു. ദുരന്താഘാത സാധ്യതാ വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തിയാണ് നിയമനിർമാണം.

ചർച്ചയിൽ തോട്ടത്തിൽ രവീന്ദ്രൻ, എം. രാജഗോപാൽ, ലിന്റോ ജോസഫ്‌, എൻ.കെ. അക്‌ബർ, രമേശ്‌ ചെന്നിത്തല, റോജി.എം.ജോൺ, ടി.ജെ. വിനോദ്‌, സജീവ്‌ ജോസഫ്‌, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മാത്യു കുഴൽനാടൻ, പി. ഉബൈദുള്ള തുടങ്ങിയവർ പങ്കെടുത്തു. വിഷയത്തിൽനിന്ന്‌ ചർച്ചയിലും നടപടികളിലും പങ്കെടുത്ത അംഗങ്ങളെ സ്‌പീക്കർ എം.ബി. രാജേഷ്‌ അഭിനന്ദിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Trending

error: Content is protected !!