Breaking News
പൊതുമേഖലാ ബാങ്കുകളില്‍ 7855 ക്ലര്‍ക്ക്
രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു (CRPClerksXI).
2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതേ തസ്തികയിലേക്ക് ജൂലായ് 12 മുതല്‍ 14 വരെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 7855 ഒഴിവുകളാണുള്ളത്. 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്. മലയാളം ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സാധിക്കും.
ഒഴിവുകള്‍
കേരളം: ബാങ്ക് ഓഫ് ഇന്ത്യ3, ബാങ്ക് ഓഫ് മഹാരാഷ്ട്ര13, കാനറാ ബാങ്ക്25, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ29, ഇന്ത്യന്‍ ബാങ്ക് 40, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്2, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ82.
ലക്ഷദ്വീപ്: കാനറാ ബാങ്ക്4 (ജനറല്‍ 2, എസ്.ടി. 2), യൂക്കോ ബാങ്ക്1 (ജനറല്‍).
മറ്റുസംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകള്‍: അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍ – 5, ആന്ധ്രാപ്രദേശ് – 387, അരുണാചല്‍ പ്രദേശ് -13 , അസം – 191, ബിഹാര്‍ – 300, ചണ്ഡീഗഢ് – 33, ഛത്തീസ്ഗഢ് – 111, ദാദ്ര ആന്‍ഡ് നഗര്‍ഹവേലി & ദാമന്‍ ആന്‍ഡ് ദിയു – 3, ഡല്‍ഹി – 318, ഗോവ – 59, ഗുജറാത്ത് – 395, ഹരിയാണ – 133, ഹിമാചല്‍ പ്രദേശ് – 113, ജമ്മു ആന്‍ഡ് കശ്മീര്‍ – 26, ജാര്‍ഖണ്ഡ് – 111, കര്‍ണാടക – 454, മധ്യപ്രദേശ് – 389, മഹാരാഷ്ട്ര – 882, മണിപ്പുര്‍ – 6, മേഘാലയ – 9, മിസോറം – 4, നാഗാലാന്‍ഡ് – 13, ഒഡിഷ – 302, പുതുച്ചേരി – 30, പഞ്ചാബ് – 402, രാജസ്ഥാന്‍ – 142, സിക്കിം – 28, തമിഴ്‌നാട് – 843, തെലങ്കാന – 333, ത്രിപുര – 8, ഉത്തര്‍പ്രദേശ് – 1039, ഉത്തരാഖണ്ഡ് – 58, പശ്ചിമബംഗാള്‍ – 516.
യോഗ്യത
കേന്ദ്ര ഗവ. അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ കേന്ദ്ര ഗവ. അംഗീകരിച്ച തത്തുല്യയോഗ്യത. 2021 ഓഗസ്റ്റ് ഒന്നിനോ അതിനുമുന്‍പോ അവസാന ഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.
ഏത് സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അതിന് കംപ്യൂട്ടര്‍ ഓപ്പറേഷന്‍/ ലാംഗ്വേജുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കില്‍ ഹൈസ്‌കൂള്‍/ കോളേജ്/ ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രായം
2021 ജൂലായ് ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം. അതായത് 02.07.1993നുമുന്‍പോ 01.07.2001നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും.
വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും ജനറല്‍/ ഇ.ഡബ്ല്യു.എസ്.35, ഒ.ബി.സി.38, എസ്.സി., എസ്.ടി.40 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.
പരീക്ഷ
പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടക്കുക. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എന്നീ വിഷയങ്ങള്‍. തെറ്റുത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും. കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും അപേക്ഷിച്ചവര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളവും മാധ്യമമായി തിരഞ്ഞെടുക്കാം. അവസാന തീയതി: ഒക്ടോബര്‍ 27. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും : www.ibps.in
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login