Connect with us

Breaking News

ഓട്ടോയിൽ കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം 4 വർഷം കഴിഞ്ഞ് ഉടമക്ക് തിരിച്ചു നൽകി

Published

on


മലപ്പുറം : ‘യാദൃച്ഛികം’ എന്ന വാക്കിന് ഒന്നരപ്പവൻ തങ്കക്കൊലുസിന്റെ ഭംഗിയുണ്ടെന്നും സത്യസന്ധതയ്ക്ക് അതിനെക്കാൾ മാറ്റുകൂടുതലാണെന്നും നിലമ്പൂർ സ്വദേശികളായ ഹനീഫയും അൻസയും മനസ്സിലാക്കിയതു കഴിഞ്ഞ ദിവസമാണ്. നാലു വർഷം മുൻപ് ഓട്ടോയിൽ സ്വർണം നഷ്ടപ്പെടുക, അതേ ഓട്ടോയിൽ വീണ്ടും കയറുക, സംസാരത്തിനിടെ പഴയ കഥ പറയുക, സ്വർണപ്പാദസരം തിരിച്ചു കിട്ടുക. സിനിമയെ വെല്ലുന്ന ട്വിസ്റ്റും ടേണുമുണ്ടെങ്കിലും വിശ്വസിച്ചേ തീരൂ. കഥയല്ല, സത്യസന്ധതയുടെ പത്തരമാറ്റുള്ള അനുഭവം തന്നെയാണിത്. 

18 വർഷമായി നിലമ്പൂരിൽ ഓട്ടോ ഓടിക്കുകയാണ് നിലമ്പൂർ രാമൻകുത്ത് ഹനീഫ. നാലു വർഷം മുൻപ് വാഹനം കഴുകുന്നതിനിടെ പിൻ സീറ്റിനിടയിൽനിന്നു രണ്ടു പാദസരം കിട്ടി. മാസങ്ങളുടെ ഇടവേളയിലാണ് സീറ്റ് കഴുകി വൃത്തിയാക്കുന്നത്. അതിനാൽ, കളഞ്ഞുകിട്ടിയ ആഭരണം ഏതു ദിവസമാണ് വണ്ടിയിൽ വീണതെന്ന് അറിയാൻ വഴിയില്ലായിരുന്നു. യഥാർഥ ഉടമയെത്തുമെന്ന പ്രതീക്ഷയിൽ ഹനീഫയും കുടുംബവും സ്വർണം സൂക്ഷിച്ചു. ലോക്ഡൗൺ കാലത്ത് നിത്യവൃത്തിവരെ പ്രതിസന്ധിയിലായെങ്കിലും കളഞ്ഞുകിട്ടിയ സ്വർണം നിധിപോലെ സൂക്ഷിച്ചു.   

ദിവസങ്ങൾക്ക് മുൻപ് രാത്രി എട്ടോടെ നിലമ്പൂർ വീട്ടിച്ചാൽ തിരുത്തിങ്കൽ അബ്ദുല്ലയുടെ ഭാര്യ അൻസ നിലമ്പൂർ ആശുപത്രി റോഡിൽനിന്ന്‌ വീട്ടിൽ പോകാനായി ഹനീഫയുടെ ഓട്ടോയിൽ കയറി. യാത്രയ്ക്കിടെ, 4 വർഷം മുൻപ് ഇതുപോലൊരു യാത്രയിൽ മകളുടെ പാദസരം ഓട്ടോയിൽ മറന്ന കഥ അൻസ പറഞ്ഞു. എക്സ്റേ എടുക്കുന്നതിനായി ഊരിയ പാദസരങ്ങൾ രണ്ടും ചേർത്തു കൊളുത്തിയാണ് സൂക്ഷിച്ചിരുന്നതെന്നുകൂടി പറഞ്ഞതോടെ ഹനീഫ ഉറപ്പിച്ചു. നാലു വർഷമായി താൻ അന്വേഷിക്കുന്നയാളെ ഇതാ കണ്ടെത്തിയിരിക്കുന്നു. അന്നുതന്നെ അബ്ദുല്ലയുടെ വീട്ടിലെത്തി ഹനീഫ സ്വർണം കൈമാറി. ഹസീനയാണ് ഹനീഫയുടെ ഭാര്യ. റിഷാൻ, റയാൻ എന്നിവർ മക്കളാണ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!