Connect with us

Breaking News

“എന്റെ ജില്ല” : കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ വിവരങ്ങൾ ഇനി വിരല്‍തുമ്പില്‍

Published

on


കണ്ണൂര്‍ : നിങ്ങള്‍ക്ക് പോകേണ്ടതോ സേവനം കിട്ടേണ്ടതോ ആയ ഒരു സര്‍ക്കാര്‍ ഓഫീസ് അന്വേഷിച്ച് ഇനി നിങ്ങള്‍ വലയേണ്ടതില്ല; കൈയില്‍ എന്റെ ജില്ല മൊബൈല്‍ ആപ്പ് ഉണ്ടായാല്‍ മതി. ഏത് സര്‍ക്കാര്‍ ഓഫീസിന്റെയും സര്‍ക്കാര്‍ സ്ഥാപനത്തിന്റെയും എല്ലാ വിവരങ്ങളും ഈ ആപ്പിലുണ്ട്. ഓഫീസിന്റെ പേര്, എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ മാത്രമല്ല പോകേണ്ട വഴി അറിയില്ലെങ്കില്‍ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പും ഉണ്ട്. മാപ്പ് തെരഞ്ഞെടുത്താല്‍ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം ഗൂഗിള്‍ മാപ്പില്‍ തെളിയും. ഇവിടേക്കുള്ള വഴി, ദൂരം എന്നിവയെല്ലാം മനസ്സിലാക്കാന്‍ കഴിയും.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജനസൗഹൃദമാക്കാനുമായി എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ജില്ലാ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ഓഫീസ് തെരഞ്ഞെടുത്താല്‍ സ്‌ക്രീനില്‍ ആ ഓഫീസിന്റെ വിവരങ്ങള്‍ തെളിയും. നിങ്ങള്‍ നമ്പര്‍ ഡയല്‍ ചെയ്യേണ്ടതില്ല, പകരം ഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. കോള്‍ ലഭിക്കും. ഇ-മെയില്‍ അയക്കുന്നതിനും നമ്മള്‍ ഐ.ഡി. ടൈപ്പ് ചെയ്യേണ്ട. ഇമെയില്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഓഫീസ് മെയില്‍ ഐ.ഡി. കാണും. ഇതിലേക്ക് സന്ദേശം, അപേക്ഷ എന്നിവ അയക്കാം.

ഇതിനെല്ലാം പുറമെ ഓരോ ഓഫീസിന്റെയും പ്രവര്‍ത്തനം പൊതു ജനങ്ങള്‍ക്ക് നേരിട്ട് വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്താം. ഇതിനായി അഞ്ച് നക്ഷത്ര അടയാളമുള്ള ഗ്രേഡിങ്ങ് രീതിയാണുള്ളത്. ഇതില്‍ ഓഫീസിനെപ്പറ്റിയുള്ള അഭിപ്രായം നിങ്ങള്‍ക്ക് രേഖപ്പെടുത്തുകയും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന ഗ്രേഡിങ്ങിനനുസരിച്ച് നക്ഷത്ര ചിഹ്നം രേഖപ്പെടുത്തുകയുമാകാം. ഈ വിലയിരുത്തലുകള്‍ ജില്ലാ തലത്തില്‍ അതാത് ജില്ല കലക്ടര്‍മാരാണ് പരിശോധിക്കുക. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇത് വിലയിരുത്തുക. ഗ്രേഡിങ്ങ് കുറഞ്ഞ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും നടപടികളും ഉണ്ടാവുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ ജനസൗഹൃദമാക്കാനും ഉദ്ദേശിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ എന്റെ ജില്ല ആപ്പിന് രൂപം നല്‍കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി ആണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Breaking News

കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടർ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്സോ കേസ്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, കണ്ടാല്‍ അറിയുന്ന മറ്റൊരു റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇതില്‍ അരുണ്‍കുമാറാണ് ഒന്നാംപ്രതി.വനിതാ-ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ്‌ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. പോക്‌സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.കലോത്സവത്തില്‍ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു ദ്വയാര്‍ഥ പ്രയോഗം. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചാനല്‍ മേധാവിയില്‍നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!