Connect with us

Breaking News

ട്രെയിനിൽ സ്‌ത്രീകളെ മയക്കി കൊള്ള: 3 പേർ അറസ്‌റ്റിൽ

Published

on


തിരുവനന്തപുരം : നിസാമുദ്ദീൻ-എക്‌സ്‌പ്രസിൽ സ്‌ത്രീകളെ ബോധരഹിതരാക്കി സ്വർണവും മൊബൈൽ ഫോണും കവർന്നവർ അറസ്‌റ്റിൽ. കൊൽക്കത്ത സ്വദേശികൾ ഷൗക്കത്തലി (49), എം.ഡി. കയാം (49), സുബൈർ ക്വാദ്‌സി (47) എന്നിവരെയാണ് സമാന കവർച്ചയ്ക്ക്‌ ഒരുങ്ങുന്നതിനിടെ മംഗള എക്സ്‌പ്രസിൽനിന്ന്‌ റെയിൽവേ പൊലീസ് പിടികൂടിയത്. 

സെപ്‌തംബർ 12നാണ്‌ നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്‌പ്രസിൽ സഞ്ചരിക്കുകയായിരുന്ന തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ അഞ്ജലി എന്നിവരിൽനിന്ന്‌ പതിനാറര പവനും മൊബൈലും കവർന്നത്‌. തമിഴ്‌നാട് സ്വദേശി കൗസല്യയുടെ മൊബൈലും മോഷ്ടിച്ചു. ഭക്ഷണത്തിൽ മയക്കുമരുന്ന്‌ കലർത്തി ഇവരെ ബോധരഹിതരാക്കുകയായിരുന്നു. വിജയലക്ഷ്മി പാന്റ്‌സിൽ പ്രത്യേകം ത‍യ്പിച്ച അറ കത്തികൊണ്ടു കീറിയാണ്‌ സ്വർണാഭരണങ്ങൾ കവർന്നത്. സ്ഥിരം കുറ്റവാളി ഗുജറാത്ത് സ്വദേശി അസ്ഗർ ബഗ്ഷയെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം. ഇയാളുടെ ഫോട്ടോ വിജയലക്ഷ്മി തിരിച്ചറിഞ്ഞിരുന്നു. ബഗ്ഷയ്ക്കായി മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചെങ്കിലും ഫലംകണ്ടില്ല.

ഇതിനിടെ തമിഴ്‌നാട്ടിൽ സമാന കേസിൽ പ്രതിയായ കയാമെന്നറിയപ്പെടുന്ന ഷൗക്കത്തലിയുടെ വിവരം ലഭിച്ചു. ഇയാളുടെ കൊൽക്കത്തയിലെ വിലാസം സംഘടിപ്പിച്ച്‌ അന്വേഷകസംഘം അവിടെയെത്തി. മൂവരുടേയും നീക്കങ്ങൾ നിരീക്ഷിച്ചു. ചെറുതുരുത്തി സ്വദേശിയുടെ മേൽവിലാസം ഉപയോഗിച്ച് ഒരേ പി.എൻ.ആറിൽ മൂന്ന് വ്യത്യസ്ത പേരുകളിൽ മംഗള എക്സ്പ്രസിൽ സംഘം വീണ്ടും കേരളത്തിലേക്ക് വരുന്നതായി മനസ്സിലായി. വിമാനത്തിൽ മുംബൈയിലെത്തിയ റെയിൽവേ സി.ഐ. അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം ട്രെയിനിൽ കയറി. വാട്‌സാപ്‌ വഴി അയച്ച ചിത്രങ്ങളിൽനിന്ന്‌ വിജയലക്ഷ്‌മി ഇവരെ തിരിച്ചറിഞ്ഞു. ട്രെയിൻ സംസ്ഥാനത്ത്‌ എത്തിയതും വിജയലക്ഷ്‌മിയെ പൊലീസ്‌ നേരിട്ടെത്തിച്ചും പ്രതികൾ ഇവരെന്ന്‌ ഉറപ്പിച്ചു. വൈകിട്ട്‌ ആറോടെ അറസ്‌റ്റ്‌ ചെയ്‌തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Breaking News

കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടർ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്സോ കേസ്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, കണ്ടാല്‍ അറിയുന്ന മറ്റൊരു റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇതില്‍ അരുണ്‍കുമാറാണ് ഒന്നാംപ്രതി.വനിതാ-ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ്‌ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. പോക്‌സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.കലോത്സവത്തില്‍ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു ദ്വയാര്‍ഥ പ്രയോഗം. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചാനല്‍ മേധാവിയില്‍നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!