Connect with us

Breaking News

സീസൺ ടിക്കറ്റ് കൈയിലുണ്ട്‌, കയറാൻ ട്രെയിനില്ല

Published

on


കോഴിക്കോട്‌: കോവിഡ്‌ കാലത്ത്‌ നിർത്തിവച്ച സീസൺ ടിക്കറ്റ്‌ സൗകര്യം പുനഃസ്ഥാപിച്ചെങ്കിലും  ഗുണം ലഭിക്കാതെ സ്ഥിരം യാത്രക്കാർ. കോവിഡ്‌ കാലത്ത്‌ ബഹുഭൂരിഭാഗം ട്രെയിനുകളും  സ്‌പെഷ്യൽ (റിസർവേഷൻ ബോഗികൾ  മാത്രം) ആക്കിയതോടെയാണ്‌ സീസൺ ടിക്കറ്റ്‌ ഉപയോഗിക്കാൻ പറ്റാതായത്‌. ഇതോടെ  സ്ഥിരം യാത്രക്കാരും  കൂടിയ നിരക്കിൽ ടിക്കറ്റ്‌ റിസർവ്‌ ചെയ്‌ത്‌ യാത്രചെയ്യണമെന്നായി. ജീവനക്കാരും തൊഴിലാളികളും  ഉദ്യോഗസ്ഥരുമെല്ലാം സ്ഥിരം യാത്രക്ക്‌ ആശ്രയിച്ചിരുന്നത്‌ സീസൺ ടിക്കറ്റായിരുന്നു.

നേരത്തെ മിക്ക ട്രെയിനുകളിലും ജനറൽ (അൺറിസർവ്‌ഡ്‌) കോച്ചുകളുണ്ടായിരുന്നു. കോവിഡ്‌ കാലത്ത്‌ ഇതും റിസർവേഷനിലേക്ക്‌ മാറ്റി. ഒരു മാസത്തെ സീസൺ ടിക്കറ്റ്‌ നിരക്ക്‌ നേരത്തെ ഒരു വശത്തേ‌ക്കുള്ള 15 യാത്ര‌ക്ക്‌ തുല്യമായിരുന്നു. സീസൺ ടിക്കറ്റ്‌ ഇല്ലാത്തത്‌ തുഛശമ്പളത്തിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്കാണ്‌ വലിയ പ്രയാസമുണ്ടാക്കുന്നത്‌. സാമ്പത്തിക ബാധ്യതയ്ക്കു‌ പുറമെ സമയവും നഷ്ടപ്പെടുന്നു. മാത്രവുമല്ല റിസർവ്‌ ടിക്കറ്റുതന്നെ ഓൺലൈനിൽ മാസത്തിൽ ആറു തവണയേ എടുക്കാനാവൂ. അല്ലെങ്കിൽ  സ്‌റ്റേഷനിലെത്തി വരിനിന്ന്‌ റിസർവ്‌ ടിക്കറ്റെടുക്കണം. ജോലി ആവശ്യത്തിന്‌ സ്ഥിരം യാത്രചെയ്യുന്നവരെ സംബന്ധിച്ച്‌ ഇത്‌ പ്രയാസമുള്ള കാര്യമാണ്‌.

പാലക്കാട്‌ ഡിവിഷനു‌ കീഴിൽ നിലവിൽ രണ്ടു‌ ട്രെയിനുകളിൽ  മാത്രമാണ്‌ റിസർവേഷനില്ലാതെ യാത്ര ചെയ്യാനാവുക.   ഷൊർണൂർ- എറണാകുളം, ഷൊർണൂർ – കണ്ണൂർ മെമു  മാത്രമാണ്‌ ഈ ഗണത്തിലുള്ളത്‌. തിരുവനന്തപുരം ഡിവിഷനു‌ കീഴിലും അൺറിസർവ്‌ഡ്‌ യാത്രാസൗകര്യം  കുറവാണ്‌. മറ്റ്‌ ട്രെയിനുകളിലും മുമ്പുള്ളതുപോലെ  ജനറൽ കമ്പാർട്ട്‌മെന്റുകൾ  ഉൾപ്പെടുത്തിയാലേ ഇതിന്‌ പരിഹാരമാകൂവെന്ന്‌ ഡി.ആർ.ഇ.യു. ജനറൽ സെക്രട്ടറി മാത്യു സിറിയക്‌ പറഞ്ഞു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!