Breaking News
രൂപമാറ്റം വരുത്താം, വേണമെങ്കില്‍ മാറ്റി സ്ഥാപിക്കാം; വെറൈറ്റിയാണ് വയനാട്ടിലെ ഈ വീട്
വയനാട് : എപ്പോൾ വേണമെങ്കിലും ഇഷ്ടമനുസരിച്ച് രൂപമാറ്റം വരുത്താൻ പറ്റുന്ന വീടോ? കേട്ടിട്ട് നെറ്റി ചുളിക്കണ്ട. സംഗതി സത്യമാണ്. വയനാട് സുൽത്താൻ ബത്തേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1400 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് പണിയാൻ വെറും 90 ദിവസമാണ് എടുത്തിട്ടുള്ളതെന്ന് പറഞ്ഞാൽ വീണ്ടും ഞെട്ടും. മാനന്തവാടി ഡി.എഫ്.ഒ.യിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റും പൊതുപ്രവർത്തകനുമായ മോബിഷ് പി. തോമസാണ് വീടിന്റെ ഉടമസ്ഥൻ. ഭാര്യയും മാതാപിതാക്കളും രണ്ടുമക്കളും സഹോദരനുമടങ്ങുന്നതാണ് മോബിഷിന്റെ കുടുംബം.
ലൈറ്റ് ഗേജ് ഫ്രെയിമിങ് സിസ്റ്റം (എൽ.ജി.എഫ്.എസ്.) എന്ന സാങ്കേതിക വിദ്യയാണ് ഈ വീടിന്റെ നിർമാണത്തിന് അവലംബിച്ചിരിക്കുന്നത്. അലൂമിനിയവും സ്റ്റീലും ചേർന്നിട്ടുള്ള അലോയ്(ലോഹക്കൂട്ടാണ്) ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ഇവ വീടിന്റെ പ്ലാൻ അനുസരിച്ച് പ്രത്യേകം തയ്യാറാക്കുന്നതാണ്. ബെംഗളൂരുവിൽനിന്നാണ് ഇവ കൊണ്ടുവന്നത്. ഇതിനൊപ്പം കോൺക്രീറ്റ് ബോർഡുകൾ സ്ഥാപിച്ചാണ് വീടിന്റെ ഭിത്തിയുടെ നിർമാണം. ഇവ തായ്ലാൻഡിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ബോർഡുകൾ ഉപയോഗിക്കുന്നതിനാൽ നമ്മുടെ ഇഷ്ടാനുസരണം മുറികൾക്ക് രൂപമാറ്റം വരുത്തുകയോ മറ്റൊരിടത്തേക്ക് വീട് മാറ്റി സ്ഥാപിക്കുകയോ ചെയ്യാം.
ആദ്യം തറകെട്ടി അതിൽ മുറികൾ തിരിച്ചശേഷമാണ് കമ്പികൾ സ്ഥാപിക്കുന്നത്. അതിനുശേഷം കോൺക്രീറ്റ് ബോർഡുകൾ വയ്ക്കും. കോഴിക്കോട് ഫാറൂഖ് കോളേജിനടുത്തുള്ള ഒ.ഡി.എഫ്. എന്ന സ്ഥാപനമാണ് വീട് നിർമിച്ച് നൽകിയത്. ഇവർക്ക് നിർമാണം മുഴുവൻ കരാറടിസ്ഥാനത്തിൽ നൽകുകയായിരുന്നു. ഇവരുടെ തന്നെ പ്രത്യേകം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ആർക്കിടെക്ടിന്റെ സേവനവും ലഭ്യമാണ്. 2020 മാർച്ചിൽ നിർമാണം തുടങ്ങിയെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർമാണം നീണ്ടുപോയി. അസംസ്കൃത വസ്തുക്കൾ കിട്ടാതെ വന്നതും തിരിച്ചടിയായി. പിന്നീട് ഒക്ടോബറിലാണ് നിർമാണ പ്രവർത്തികൾ വീണ്ടും തുടങ്ങി. 2021 ജനുവരിയോടെ പുതിയ വീടിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയായി.
കേരളത്തിൽ എൽ.ജി.എഫ്.എസ്. സാങ്കേതികവിദ്യയിൽ നിർമിച്ചിട്ടുള്ള വീടുകൾ വളരെ ചുരുക്കമാണ്. വീടുപണിയുന്നതിന് മുമ്പ് മോബിഷ് വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചും നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും സുഹൃത്തുക്കളോടും ബന്ധുക്കളോടും അന്വേഷണം നടത്തിയിരുന്നു. യൂറോപ്പിലും മറ്റ് വിദേശനാടുകളിലും അവലംബിച്ചിരിക്കുന്ന എൽ.ജി.എഫ്.എസ്. എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് അങ്ങനെയാണ് അദ്ദേഹം അറിയുന്നത്. തൃശ്ശൂരിൽ ഈ സാങ്കേതികവിദ്യയിൽ ഒരു വീട് പണിതിട്ടുണ്ടെന്ന് അറിഞ്ഞതിനാൽ ആ വീട് മോബിഷും ഭാര്യയും പോയി കണ്ടിരുന്നു. ‘ആദ്യമൊക്കെ ഇക്കാര്യം വീട്ടിലുള്ള മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി. തൃശ്ശൂരുള്ള വീട് പോയി കണ്ടതിനുശേഷമാണ് ഭാര്യ സമ്മതിച്ചത്. പിന്നീട് വീടിന്റെ ഭിത്തിയൊക്കെ കെട്ടി ഒരു നില വാർത്തതിനുശേഷമാണ് മാതാപിതാക്കൾക്ക് വിശ്വാസമായത്’- മോബിഷ് പറഞ്ഞു. താഴത്തെ നിലയും ഒന്നാമത്തെ നിലയും ഒ.ഡി.എഫ്. നൽകിയ പ്രത്യേക ബോർഡ് ആദ്യം പിടിപ്പിച്ചശേഷമാണ് വാർത്തത്. ഇത് ഇരട്ടി സുരക്ഷ ഉറപ്പുവരുത്തുന്നു. 75 വർഷമാണ് വീടിന് കമ്പനി നൽകുന്ന ഗ്യാരണ്ടി.
സിറ്റൗട്ട്, മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് മുറി, ലീവിങ് ഏരിയ, രണ്ട് അടുക്കള, രണ്ട് ടോയ്ലറ്റ് എന്നിവ അടങ്ങിയതാണ് വീട്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്നതിന് ജനലുകളുടെ എണ്ണം കൂട്ടിയാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്. മുകളിലെ നിലയിലേക്ക് കയറുന്ന ഗോവണിയുടെ താഴെ വശത്ത് ചെറിയൊരു ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. സ്ഥലം ലാഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. തറയിൽ ടൈലാണ് വിരിച്ചിരിക്കുന്നത്. ലളിതവും എന്നാൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് അടുക്കളകളാണ് ഈ വീട്ടിലുള്ളത്. പരമ്പരാഗത ശൈലിയിലുള്ള ഒരു അടുക്കളയും പുതിയശൈലിയുള്ള അടുക്കളയും. ഏകദേശം 35 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ നിർമാണത്തിനും കൂടെ ചെലവായത്.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
Breaking News
മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login