Connect with us

Breaking News

സ്‌കൂള്‍ ജീവനക്കാര്‍ക്കും വീട്ടുകാര്‍ക്കും വാക്സിനേഷന്‍; വിവരങ്ങള്‍ ചൊവ്വാഴ്ച്ച (31/08/2021) നല്‍കണം

Published

on


കണ്ണൂർ: ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, അവരുടെ 18 വയസ്സ് തികഞ്ഞ വീട്ടുകാര്‍ എന്നിവരുടെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൊവ്വാഴ്ച്ച (ആഗസ്ത് 31) വൈകിട്ട് നാലു മണിക്ക് മുമ്പായി ലഭ്യമാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ ദുരന്തര നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് സെപ്തംബര്‍ അഞ്ചിനകം വാക്സിന്‍ ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

സ്‌കൂള്‍ ജീവനക്കാരും അവരുടെ 18 വയസ്സു തികഞ്ഞ വീട്ടുകാരും ഒന്നും രണ്ടും വാക്സിന്‍ എടുത്തതിന്റെ വിശദാംശങ്ങള്‍, വാക്സിന്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ എന്നിവയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഹൈസ്‌കൂള്‍ വരെയുള്ളവ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുള്ളവ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. 

അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ കോര്‍പറേഷന്‍ പരിധിയിലുള്ളവ കോര്‍പറേഷന്‍ സെക്രട്ടറിക്കും മുനിസിപ്പാലിറ്റികളിലേത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്തുകളിലേത് പഞ്ചായത്ത് ഉപഡയറക്ടര്‍ക്കുമാണ് നല്‍കേണ്ടതെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ആഗസ്ത് 31ന് തന്നെ ഈ വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കണം. സ്‌കൂള്‍ ജീവനക്കാര്‍, അവരുടെ വാക്സിന് അര്‍ഹതയുള്ള വീട്ടുകാര്‍ എന്നിവരില്‍ ഇനിയും വാക്സിന്‍ ലഭിച്ചിട്ടില്ലാത്തവര്‍ എത്രയും വേഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ആരോഗ്യ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!