Connect with us

Breaking News

ഐസർ പ്രവേശന പരീക്ഷ സെപ്റ്റംബർ 17ന്: കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രം

Published

on


തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) വിവിധ കേന്ദ്രങ്ങളിൽ ബിരുദതല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, തിരുപ്പതി, പുനെ, ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി ക്യാമ്പസുകളിലാണ് പ്രവേശനം. പ്രവേശനപരീക്ഷ സെപ്റ്റംബർ 17ന് നടക്കും.

കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. ഓരോ കേന്ദ്രത്തിലെയും വിഷയങ്ങൾ  http://iiseradmission.in ൽ ലഭ്യമാണ്. അപേക്ഷകർ പ്ലസ്ടു പരീക്ഷ സയൻസ് സ്ട്രീമിൽ 60 ശതമാനം മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം). ബി.എസ്.എം.എസ്. പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സോ ബയോളജിയോ പഠിച്ചിരിക്കണം. നാലുവർഷ ബി.എസ്. (ഇക്കണോമിക് സയൻസസ്, എൻജിനിയറിങ് സയൻസസ്) പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണമെന്നും നിർബന്ധമാണ്.

പ്രവേശനം

2021 – 22ൽ സജീവമാകുന്ന കിഷോർ വൈജ്ഞ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.) ഫെലോഷിപ്പിന് അർഹതയുള്ളവർക്ക് കെ.വി.പി.വൈ. ചാനലിൽ അപേക്ഷിക്കാം. 2021 ജെ.ഇ.ഇ. അഡ്വാൻസ്ഡ് കോമൺ റാങ്ക് പട്ടികയിലോ കാറ്റഗറി പട്ടികയിലോ 15000നകം റാങ്കുള്ളവർക്ക് ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ വഴി അപേക്ഷിക്കാം. 2020ലോ 2021ലോ സയൻസ് സ്ട്രീമിൽ പ്ലസ്ടു ജയിച്ച കട്ട് ഓഫ് മാർക്ക് (60/55 ശതമാനം) നേടിയവർക്ക് സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ്സ് ചാനൽ (എസ്.സി.ബി.) വഴി അപേക്ഷിക്കാം. ഇവർ ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.എ.ടി.) അഭിമുഖീകരിക്കണം.

അവസാന തീയതി
കെ.വി.പി.വൈ; എസ്.സി.ബി. ചാനലുകൾ വഴി പ്രവേശനം തേടുന്നവർക്ക്  http://iiseradmission.in/ വഴി ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം. അർഹതയ്ക്കുവിധേയമായി ഒരാൾക്ക് ഒന്നിൽ കൂടുതൽ ചാനലിൽ അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തി അപേക്ഷ നൽകണം. അപേക്ഷാഫീസ് 2000 രൂപ. ഓൺലൈനായി അടയ്ക്കാം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ അപേക്ഷാ സമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും.


171 Comments

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!