Connect with us

Breaking News

വഴിയോരത്തെ അനധികൃത നിർമ്മിതികൾ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം

Published

on


കൊല്ലം: വഴികളും നടപ്പാതകളും കൈയേറിയുള്ള അനധികൃത നിർമ്മിതികൾ ഒഴിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശംനൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്നാണിത്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും പ്രതിമ സ്ഥാപിക്കുന്നതിനോ മറ്റേതെങ്കിലും തരത്തിലുള്ള നിർമ്മാണത്തിനോ അനുമതി നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഹൈമാസ്റ്റ്‌ ലൈറ്റോ തെരുവുവിളക്കോ സ്ഥാപിക്കുന്നതിനോ വൈദ്യുതീകരണത്തിനോ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനോ വേണ്ടിയുള്ള നിർമ്മാണങ്ങൾക്കു മാത്രമേ അനുമതി നൽകാവൂ. തെരുവുകൾ, റോഡുകൾ, ഹൈവേ മുതലായവയുടെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അനുവദിക്കാം. വഴിയോ കാൽനടയാത്രയോ തടസ്സപ്പെടുത്തുന്നത് തടയണം.

പൊതുസ്ഥലങ്ങളിലെ കൈയേറ്റം തടയാൻ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പൽ ആക്ടിലും വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും അവ ലംഘിക്കപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചുമതലപ്പെട്ട ഏജൻസികൾ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

നഗരകാര്യ ഡയറക്ടറും പഞ്ചായത്ത് ഡയറക്ടറും ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് നിർദേശം. അനധികൃതമായ ഒരു നിർമാണത്തിനും തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകരുത്. ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ച് റോഡുകളിൽനിന്ന് അനധികൃത നിർമ്മാണങ്ങൾ കൃത്യമായി നീക്കം ചെയ്യുകയും വേണം.

1994-ലെ പഞ്ചായത്ത്‌രാജ് ആക്ട് സെക്‌ഷൻ 220 പ്രകാരം പൊതുറോഡുകൾ കൈയേറി മതിൽ പണിയുകയോ വേലിസ്ഥാപിക്കുകയോ മറ്റ് തടസ്സങ്ങളോ ഇറക്കുകളോ നിർമ്മിക്കുകയോ പാടില്ല. റോഡിൽനിന്ന് മൂന്നുമീറ്ററിനുള്ളിൽ ചുറ്റുമതിലല്ലാതെ ഒരു നിർമാണവും പാടില്ല.

അനുമതിയില്ലാതെ പൊതുസ്ഥലം കൈവശം വെക്കുന്നവരിൽനിന്ന് പിഴചുമത്താനും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും 1996-ലെ പഞ്ചായത്ത് രാജ് 3(1) ചട്ടം വ്യവസ്ഥചെയ്യുന്നു. 1994-ലെ കേരള മുനിസിപ്പൽ ആക്ടിന്റെ 364, 366 മുതൽ 375 വരെ സെക്‌ഷനുകൾ തെരുവുകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നു. നഗരസഭയുടെ അനുമതികൂടാതെ പൊതുഭൂമിയിൽ മതിലോ വേലിയോ പോസ്റ്റോ കിണറോ ടാങ്കോ ഒന്നും തന്നെ സ്ഥാപിക്കാൻ പാടില്ല.

മുന്നറിയിപ്പില്ലാതെ അനധികൃത നിർമ്മാണങ്ങൾ നീക്കംചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്. പൊതുഭൂമി കൈവശം വെക്കുന്നവരിൽനിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!