Connect with us

Breaking News

വായ്പാ കുടിശിക: മലയോരത്തെ വീടുകളിൽ നോട്ടിസ് പതിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥർ

Published

on


പേരാവൂർ∙ വായ്പ തുക കുടിശിക ആക്കിയ വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി. പേരാവൂർ, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലാണ് ഇങ്ങനെ നോട്ടിസ് പതിപ്പിക്കൽ ആരംഭിച്ചിട്ടുള്ളത്. 2020 ലെ കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ്. മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു. 

ഇതേ തുടർന്ന് ഷെഡ്യൂൾഡ് ബാങ്കുകളാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സഹകരണ ബാങ്കുകൾ അടക്കമുളള എല്ലാ ബാങ്കുകളും നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ്. ജൂൺ മാസം അവസാന വാരം മുതൽ വായ്പ കുടിശിക ആക്കിയവർക്ക് ബാങ്കുകൾ നോട്ടിസ് നൽകി തുടങ്ങി. തുടർന്നാണ് ഓഗസ്റ്റ് മാസത്തിൽ ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിക്കുന്ന നടപടികൾ ആരംഭിച്ചത്. 2020 ലെ കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് എല്ലാ തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം കൂടുതൽ ലഭിച്ചത് ചെറുകിട, ഇടത്തരം വ്യാപാരികൾക്കും കർഷകർക്കും വ്യവസായികൾക്കും ആണ്.

പ്രത്യേക അപേക്ഷകളും മൊറട്ടോറിയത്തിനായി ബാങ്കുകൾ സ്വീകരിച്ചിരുന്നു. എന്നാൽ സാമ്പത്തിക രംഗം തകർച്ചയിൽ തന്നെ തുടരുക ആയിരുന്നതിനാൽ കോവിഡ് കാലം കഴിഞ്ഞ ശേഷവും തിരിച്ചടവ് ഉണ്ടായില്ല. കൃഷിയും കച്ചവടവും നഷ്ടത്തിൽ തുടരുകയും ചെയ്തതോടെ വായ്പ എടുത്തവർ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. കോടതി നടപടികൾ പൂർത്തിയാകാതെ തുടരുന്നതിന് ഇടയിലാണ് ബാങ്കുകൾ നടപടികൾ സ്വീകരിച്ചു തുടങ്ങിയത്.

കൃത്യമായി വായ്പ തുകയുടെ ഗഡുക്കൾ തിരിച്ച് അടച്ചു വന്നിരുന്നവർക്ക് രണ്ട് വർഷം വരെ മൊറട്ടോറിയം അനുവദിക്കണം എന്ന നിർദേശവും സുപ്രീം കോടതിയിൽ ഉയർന്നിരുന്നു. എന്നാൽ ബാങ്കുകൾ അത് നടപ്പിലാക്കിയിട്ടില്ല. മുൻ കാലങ്ങളിൽ കൂടുതൽ വായ്പകൾ അനുവദിച്ചിട്ടുള്ള ഷെഡ്യൂൾ ബാങ്കുകളാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചിട്ടുള്ളത്. വൻ തുക കുടിശിക വന്നതോടെ മലയോരത്തെ ഷെഡ്യൂൾ ബാങ്കുകളും പ്രതിസന്ധിയിൽ ആയി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

Published

on

Share our post

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.


Share our post
Continue Reading

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!