Connect with us

Breaking News

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടോദ്ഘാടനം 2ന്

Published

on


കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2ന് നടക്കും. രാഹുൽ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി, എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എം.പി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവർ പങ്കെടുക്കും.

6500 സ്ക്വയർ ഫീറ്റിൽ 3 നിലകളിലാണ് ഇപ്പോൾ പൂർണമായും നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. കെട്ടിടത്തിൽ പാർക്കിങ് സൗകര്യവും താഴത്തെ നിലയിൽ ആധുനിക സജ്ജീകരണത്തോടു കൂടിയുള്ള കോൺഫറൻസ് ഹാളുമുണ്ട്. പോഷക സംഘടനകളുടെയും ഓഫീസുകൾ പ്രവർത്തിക്കാൻ സൗകര്യപ്രദമായ റൂമുകളും, നവമാധ്യമ ഇടപെടലുകൾക്കും മറ്റ് ഐ.ടി. സംബന്ധമായ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

കെ.പി.സി.സി പ്രസിഡന്റിന് ക്യാംപ് സൗകര്യം ഒരുക്കുന്നതിനു പ്രത്യേകം സജ്ജീകരിച്ച ഓഫീസ് മുറി താഴത്തെ നിലയിൽ പ്രവർത്തിക്കും. റിസപ്ഷൻ കൗണ്ടറും അടുക്കളയും ഗ്രൗണ്ട് ഫ്ലോറിലുണ്ട്. ഒന്നാം നിലയിൽ 1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും 500 സ്ക്വയർ ഫീറ്റ് ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിഥികൾക്ക് താമസിക്കാനുള്ള മുറികളും ഡോർമിറ്ററി സൗകര്യത്തിനുള്ള മുറികളും ഒന്നാം നിലയിലുണ്ട്. അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ അടിത്തറയും താഴത്തെ നിലയുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ട്രക്ച്ചറും പൂർത്തീകരിച്ചിരുന്നു. 

സതീശൻ പാച്ചേനി ഡി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം ഓഫീസ് നിർമ്മാണം പാർട്ടി നേരിട്ടാണ് നടത്തിയത്. ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലത്തെ മുഴുവൻ ബാധ്യതകളും തീർത്തതായും നിലവിലുള്ള ബാധ്യതകൾ തീർക്കാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ധനസമാഹരണം പൂർത്തിയായതായും പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. 

തിരഞ്ഞെടുപ്പിൽ ചെറിയ പോരായ്മയുണ്ടായിട്ടുണ്ട്. പാർട്ടിയുടെ അടിത്തട്ടിൽ ഇനിയും ശക്തിപ്പെടുത്താനുണ്ട്. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ് കരുത്താർജിക്കും. പ്രസിഡന്റ് പദവിയിൽ എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാനായി. പ്രവർത്തകരുടെ ആവേശവും പിന്തുണയും വലുതാണ്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്. പാർട്ടി ഇനി ഏൽപ്പിക്കുന്ന എന്ത് ദൗത്യവും ഏറ്റെടുക്കുമെന്നും പാച്ചേനി പറഞ്ഞു. മ്മി


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!