Breaking News
ദിവസം 45 കിലോ മീറ്റര്‍; കേരളം നടന്നു കണ്ട് രണ്ട് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: പത്തൊമ്പത് ദിവസം കൊണ്ടാണ് കാസര്‍കോട് കുമ്പള സ്വദേശികളായ ആഷിഖ് ബേളയും ഗ്ലെന്‍ പ്രീതേഷ് കിദൂറും കേരളം നടന്നുകണ്ടത്. ഒരു ദിവസം 45 കിലോ മീറ്റര്‍ വീതം നടന്നാണ് ഇരുവരും കാസര്‍കോട്ട്നിന്നും തിരുവനന്തപുരത്തെത്തിയത്.
‘വാക്ക് ടു ഹെല്‍ത്ത്’ എന്ന സന്ദേശവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് നടന്നുകയറാനൊരുങ്ങുകയാണ് ഇരുവരും. യുവതലമുറ കംപ്യൂട്ടറിനും മൊബൈലിനും അടിമയായി വ്യായാമ കുറവുമൂലം രോഗികളാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു സന്ദേശം തിരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് രാവിലെ എട്ടുമണിക്ക് കാസര്‍കോട് സീതാംഗോളിയില്‍ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയത്. രക്ഷിതാക്കളും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയ ചടങ്ങില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 25 ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിനുമുന്നില്‍ അവര്‍ യാത്ര അവസാനിപ്പിച്ചു. യൂട്യൂബിലെ ട്രാവല്‍ വ്‌ളോഗുകള്‍ കണ്ടാണ് കേരളം ചുറ്റിയടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ആഷിഖ് പറഞ്ഞു.
കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് യാത്ര തുടങ്ങിയത്. വ്യത്യസ്തമായ സന്ദേശം നല്‍കണമെന്ന ആഗ്രഹത്തിലാണ് നടന്ന് യാത്ര പോകാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു. ആദ്യമൊക്കെ കളിതമാശയെന്ന് വീട്ടുകാര്‍ കരുതി. എന്നാല്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് അപേക്ഷിച്ചതോടെയാണ് പിള്ളേരുകളി കാര്യമാകുമെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. ആദ്യം വീട്ടില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നുവെങ്കിലും ഒടുവില്‍ സമ്മതം മൂളി.
ഇരുവരും സാധാരണ കുടുംബത്തിലെ അംഗങ്ങളാണ്. ആഷിഖിന്റെ പിതാവ് ഏറെ നാള്‍ സൗദിയിലായിരുന്നു. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തി. ഗ്ലെന്നിന്റെ പിതാവ് ഓട്ടോറിക്ഷ ടാക്സി ഓടിച്ചാണ് വീട് നോക്കുന്നത്.
പോക്കറ്റ് മണിയായി വീട്ടുകാര്‍ മുമ്പ് നല്‍കിയിരുന്ന ചെറിയ തുകയും കൊണ്ടാണ് യാത്ര തുടങ്ങിയത്. ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കും പിന്നീട് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം ചെറിയ തുകകളായി എത്തിക്കൊണ്ടിരുന്നു. രാത്രിയില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടെന്റ് കെട്ടി അതിലാണ് വിശ്രമിക്കുക. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് യാത്ര തുടങ്ങുകയായിരുന്നു രീതി. കുറഞ്ഞത് 45 കിലോ മീറ്ററെങ്കിലും ഒരു ദിവസം പിന്നിടും. 50 കിലോ മീറ്റര്‍ നടന്ന ദിവസങ്ങളുമുണ്ടായിട്ടുണ്ട്.
ഇനി യാത്ര പൂര്‍ത്തിയായതിന്റെ തെളിവുകള്‍ അടക്കം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കമ്മിറ്റിക്ക് അയച്ചുകൊടുക്കണം. തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. അതിനുമുമ്പ് തലസ്ഥാനമൊക്കെ നടന്നുകാണും. തിരികെ എത്തിയാല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ തയ്യാറെടുപ്പുകളിലേക്ക്.
Breaking News
കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.
Breaking News
അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
Breaking News
പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login