Breaking News
വർക്ക് ഫ്രം ഹോം വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു

തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്.
ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ചുവിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ എത്തുകയും ബാക്കിദിവസം കമ്പനിക്കടുത്ത് താമസിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന ‘ഹൈബ്രിഡ്’ രീതിയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരുവിൽ 2022 ഡിസംബർ വരെ വർക്ക് ഫ്രം ഹോം തുടരണമെന്ന് ഐ.ടി. കമ്പനികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. കമ്പനികൾ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികൾ നടക്കുന്നതാണ് കാരണം. എന്നാൽ, ഇങ്ങനെയുള്ള വർക്ക് ഫ്രം ഹോം ബെംഗളൂരുവിൽത്തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്.
വർക്ക് ഫ്രം ലൊക്കേഷൻ നടപ്പാക്കുന്നതിൽ സർക്കാർതലത്തിലുള്ള താത്‌പര്യംകൂടിയുണ്ടെന്നാണ് വിവരം. ഐ.ടി. അടക്കമുള്ള മേഖലകളിലെ വർക്ക് ഫ്രം ഹോം മൂലം നിർജീവമായത് കമ്പനികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളിൽനിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്ന കാബ് ഇൻഡസ്ട്രി, ടീ-കോഫി ഷോപ്പുകൾ, പേയിങ് ഗസ്റ്റ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇത് ബാധിച്ചിട്ടുണ്ട്.
ലോക്ഡൗണും തുടർന്ന് വർക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തിൽ നൂറുകണക്കിന് ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാർക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാൽ, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളിൽ ഓഫീസ്‌സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദൂരദേശക്കാർക്കായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിൽ ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തിൽ ഈ സ്ഥലങ്ങളിൽത്തന്നെ താമസിച്ച് ബാക്കിദിവസം വർക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും.
ഓഫീസുള്ള സ്ഥലത്ത് ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ വരുന്ന ശൈലി ഉണ്ടായിവരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ മെച്ചപ്പെട്ട ജീവിതസാഹചര്യം കണക്കിലെടുത്ത് പട്ടണപ്രദേശത്തേക്ക് മാറും. ഇത് ഒരുപക്ഷേ ഐ.ടി. അനുബന്ധ സാമൂഹികജീവിതത്തിന് ചലനമുണ്ടാക്കിയേക്കാം.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
Breaking News
സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ


തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login