തിരുവനന്തപുരം : സ്കൂൾ തലത്തിൽ ലഹരി നിർമാർജന യജ്ഞം ഈ വർഷം മുതൽ പരിശോധനയിലും ഉപദേശത്തിലും മാത്രമൊതുങ്ങില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ വ്യാപകമായി ദന്ത പരിശോധന ക്യാമ്പുകൾ...
തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം.നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ...
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും...
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ചെയ്യുമെന്ന്...
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. യൂണിഫോം വിതരണം ഉടൻ തന്നെ പൂർത്തിയാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ വിഭാഗത്തിൽ ഒന്ന്...
കാഞ്ഞങ്ങാട്: ഓവുചാലിൽ വീണ് പരിക്കുകളോടെ വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലാണ് ഇവരുടെ...
കണ്ണൂർ : ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയർ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റ്. എയർഇന്ത്യ എക്സപ്രസിലെ സീനിയർ കാബിൻ ക്രൂ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇന്റലിജൻസ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്...
കൊച്ചി : സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള...
തിരുവനന്തപുരം : സുരക്ഷിതമായി ബസ് ഓടിക്കണമെന്നും സ്വകാര്യബസ്സടക്കം മറ്റ് വാഹനങ്ങളുമായി മത്സരയോട്ടം വേണ്ടെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരോട് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വെള്ളിയാഴ്ച ചെയ്ത ഓൺലൈൻ വീഡിയോയിലായിരുന്നു നിർദേശം. ‘എനിക്ക് ചിലത് പറയാനുണ്ട്’ എന്ന പേരിൽ...
പാലക്കാട്: ഒട്ടനവധി ക്രിമിനൽ കേസുകള്‍ക്ക് പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് തെളിവും തുമ്പുമുണ്ടാക്കിയ പാലക്കാട് ജില്ലാ പൊലീസ് സര്‍ജനും, ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. പി.ബി. ഗുജറാള്‍ സര്‍വ്വീസില്‍ നിന്ന് പടിയിറങ്ങി. രാജ്യത്ത് ആദ്യമായി മെഡിക്കോ ലീഗല്‍ കോഡ്...