തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ചതില്‍ കൂട്ട അവധിയെടുത്ത് അധ്യാപകർ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ് പ്രതിഷേധിക്കാൻ തീരുമാനം. പ്രതിഷേധത്തിന്റെ ആരംഭമായി സംയുക്തസമര സമിതിയിലെ...
തൃശ്ശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും...
കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശ്വാസമാകുന്നത്. പരിക്കേറ്റ്...
തിരുവനന്തപുരം : യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30വരെയും പകൽ 2.30 മുതൽ 4.30വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം,...
കണ്ണൂർ : സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ വി.വി. ലഗേഷാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. കണ്ണൂർ സ്റ്റേഷനിൽ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിൽ നിന്നും ട്രാക്കിലേക്ക്...
ഗൂഡല്ലൂർ : റോഡരികിൽ കാട്ടാനയ്ക്ക് സുഖപ്രസവം. ചേരമ്പാടി വനം വകുപ്പ് ഡിവിഷന്റെ കാവയൽ ഭാഗത്തുള്ള റോഡോരത്തായിരുന്നു ആനപ്രസവം. അമ്മയ്ക്കും കുഞ്ഞിനും കാവലാളായി കൊമ്പന്മാരുമുണ്ട്. കാട്ടാനകളുടെ ചിന്നംവിളി കേട്ട് വനപാലകർ നടത്തിയ പരിശോധനയിലാണ് വനപാതയിൽ അമ്മയെയും കുഞ്ഞിനെയും...
കൊച്ചി : തലേദിവസം മദ്യപിച്ചവര്‍ പിറ്റേന്ന് രാവിലെ വാഹനമെടുക്കും മുന്‍പ് ശ്രദ്ധിക്കുക! ലഹരിയുടെ കെട്ടിറങ്ങിയിട്ടില്ലെങ്കില്‍ റോഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയില്‍ കുടുങ്ങും. അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് തലേദിവസത്തെ മദ്യത്തിന്റെ കെട്ടിറങ്ങാതിരുന്നതിന്റെ പേരില്‍ സമീപകാലത്ത് സസ്പെന്‍ഷനിലായത്....
മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ബിരുദാനന്തര ബിരുദ തലത്തിൽ (കൊമേഴ്സ്, കണക്ക്) കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ട എന്നിവയിൽ പ്രവേശനം നടത്തുന്നു. യോഗ്യരായവർ കണ്ണൂർ സർവകലാശാല ഓൺലൈൻ അപേക്ഷ നൽകിയ ശേഷം 30-ന് വൈകിട്ട് അഞ്ചിന് മുൻപ്...
ന്യൂഡല്‍ഹി : സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ‘ആസാദി ദ ഒണ്‍ലി വേ’ എന്ന പേരില്‍ 2010ല്‍...
കണ്ണൂർ : ഇൻഫോസിങ് സ്റ്റഡി എബ്രോഡ് കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി മെഗാ എജുക്കേഷൻ എക്സ്പോ 15-ന് ചേംബർ ഹാളിൽ നടക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും....