കണ്ണൂർ: ചാലാടിൽ കവർച്ച സംഘത്തിൻ്റെ ആക്രമണം. ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. മാലപൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം തടയുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്. മൂന്നംഗ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്. വീടിൻ്റെ...
കൊല്ലം: കാലങ്ങളായി കുടിശ്ശികയായി കിടക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പിൽ ഒരു കണക്കുമില്ലാതെ സർക്കാരും വിദ്യാഭ്യാസ വകുപ്പും. അർഹരായവർ ആരൊക്കെ, കഴിഞ്ഞ അഞ്ചു അധ്യയനവർഷങ്ങളിൽ അവർക്ക് എത്ര തുക കൊടുക്കാനുണ്ട്, നൽകിയത് ആർക്കൊക്കെ തുടങ്ങിയ വിവരങ്ങളിലാണ് അവ്യക്തത....
ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ് 2024 ജൂണ്‍ മാസത്തില്‍ നടത്തുന്ന പരീക്ഷയുടെ ഔദ്യോഗിക അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാര്‍ഡുകള്‍ https://ugcnet.nta.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ലോഗിന്‍ വിവരങ്ങളും മറ്റും...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണലിന്റേയും എവര്‍ട്ടന്റേയും മുന്‍ താരം കെവിന് കാംബെല്‍ അന്തരിച്ചു. 54-വയസ്സായിരുന്നു. ശാരീരികാവശതകള്‍ മൂലം ചികിത്സയിലിരിക്കവേയാണ് മരണം. എട്ടു ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞ താരം 542-മത്സരങ്ങളില്‍ നിന്നായി 148 ഗോളുകളും നേടി. 1988-മുതല്‍ 1995...
ബാബറി മസ്ജിദിൻ്റെ പേരില്ലാതെ എൻ.സി.ഇ.ആർ.ടിയുടെ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം. ബാബറിക്ക് പകരം മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ കൊടുത്തിട്ടുള്ളത്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്ര വാർത്തകളും ഒഴിവാക്കി....
കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. കേസുമായി...
മലപ്പുറം/ പുറത്തൂർ: പതിനഞ്ചുവയസ്സുകാരിയായ സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ. പുറത്തൂർ പഞ്ചായത്ത് ഓഫീസിനു സമീപം തരിക്കാനകത്ത് മുനീബ്റഹ്മാനെ(മുനീബ് മഖ്ദൂമി-40)യാണ് തിരൂർ സി.ഐ. എം.കെ. രമേഷ് അറസ്റ്റുചെയ്തത്. കാവിലക്കാടുള്ള മുനീബിന്റെ തറവാട്ടുവീട്ടിൽവെച്ച് മന്ത്രവാദചികിത്സയടക്കം...
തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും നേരിയ ഭൂചലനം . ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം...
മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരം നല്കാന് തൂവെള്ള വസ്ത്രമണിഞ്ഞെത്തിയ മനുഷ്യമഹാസമുദ്രത്താല്‍ പാല്‍ക്കടലായി അറഫാ മൈതാനം. രാജ്യാതിര്‍ത്തികളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രോജ്വലപ്രകടനമായി ചുട്ടുപൊള്ളുന്ന വെയിലിലും പ്രാര്‍ഥനാമുഖരിതമായി ഹാജിമാര്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രധ്വനികള്‍ മാത്രം മുഴങ്ങിക്കേട്ട സംഗമഭൂമി, പ്രാര്‍ഥനകളുടെ കണ്ണീര്തുള്ളികള്...
ജിദ്ദ: അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ യാത്ര തുടങ്ങി. തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്റെ പ്രതീകത്തിന് നേരെ...