തലശ്ശേരി: യാത്രക്കിടെ സ്ത്രീകളുടെ മാല പിടിച്ചുപറിക്കൽ പതിവാക്കിയ പട്ടാളക്കാരൻ വീണ്ടും പൊലീസ് പിടിയിലായി.പിണറായി കാപ്പുമ്മൽ കുഞ്ഞിലാം വീട്ടിൽ ശരത്താണ് (34) പിടിയിലായത്. നേരത്തേ തലശ്ശേരിയിൽ സമാന കേസിൽ ഇയാൾ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം പിണറായി പൊലീസ്...
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിന്റെ ഭാഗമായി രോഗികളുടെ പ്രവേശനത്തിൽ നിയന്ത്രണത്തിന് തീരുമാനം.കാർഡിയോളജി വിഭാഗം ഐ.സി.യു, അഗ്നിസുരക്ഷ സംവിധാനമുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഒഴിഞ്ഞുകൊടുക്കേണ്ടതിൽ ഈ വിഭാഗത്തിൽ പ്രവേശം പരിമിതപ്പെടുത്തും. പകരം സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജോലികൾ പൂർത്തീകരിക്കുന്ന...
എ.ഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു തുടങ്ങിയതോടെ പിഴത്തുക...
തിരുവനന്തപുരം:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്വേ പദ്ധതി യാഥാർഥ്യമാവുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ ശനിയാഴ്ച പുറത്തിറക്കി. പദ്ധതിക്ക് ഏറ്റെടുക്കുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴ...
കണ്ണൂർ:നല്ല ‘പെട പെടക്കണ’ മീൻ ഇനി കുടുംബശ്രീ വഴിയെത്തും. മായം കലരാത്ത മത്സ്യങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കാനും കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയും മത്സ്യഫെഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്നതും മായം കലർന്നതുമായ മത്സ്യങ്ങളുടെ വരവ് കൂടുമ്പോൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്...
കൊച്ചി: വനംവകുപ്പില്‍ 2014-ന് മുന്‍പ് ബീറ്റ് ഓഫീസര്‍മാരായി നിയമനം ലഭിച്ചവരും സ്ഥാനക്കയറ്റം ലഭിക്കാന്‍ വകുപ്പുതല പരീക്ഷ എഴുതണമെന്ന് ഹൈക്കോടതി. ബീറ്റ് ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് 2014ല്‍ കൊണ്ടുവന്ന ചട്ട ഭേദഗതിയിലെ ഇളവ്...
കൊച്ചി/ പത്തനംതിട്ട: ശബരിമല-മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തിൽ 383-ഉം രണ്ടാംഘട്ടത്തിൽ 550 ബസുകളും ഉപയോഗിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ അറിയിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം...
വൈത്തിരി(വയനാട്): പായല്നിറഞ്ഞതോടെ പൂക്കോട് തടാകത്തില്‍ ബോട്ടിങ് പ്രതിസന്ധിയില്‍. നിലവില്‍ തടാകത്തിന്റെ 90 ശതമാനവും പായല്‍നിറഞ്ഞ അവസ്ഥയിലാണുള്ളത്.ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തില്‍ ബോട്ടിങ് മാത്രമാണ് വിനോദത്തിനുള്ളത്. എന്നാല്‍, പായല്‍ മൂടിയതുകാരണം ബോട്ടിങ്ങും ദുഷ്കരമാകുകയാണ്. മനുഷ്യാധ്വാനത്താല്‍ മുന്‍പോട്ടുനീങ്ങുന്ന...
ശാന്തസുന്ദരമായി ഒഴുകി കബനിയില്‍ ചേരുന്ന പുഴ, പുഴയരികില്‍ പ്രദേശവാസികള്‍ നട്ടുപിടിച്ച തണല്‍മരങ്ങള്‍, ആഴംകുറഞ്ഞ പുഴയിലെ തടയണ, പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍. പാലാക്കുളിയുടെ ഈ സൗന്ദര്യം അധികമാരും ആസ്വദിക്കാനിടയില്ല. ഇങ്ങനെയൊരു സ്ഥലം മാനന്തവാടി നഗരത്തില്‍നിന്ന് വിളിപ്പാടകലെയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലെന്നതുതന്നെ...