കണ്ണൂർ: മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കശുഅണ്ടിയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. ഉത്പാദനം വർദ്ധിച്ച സമയത്തു തന്നെയുണ്ടായ വില ഇടിവ് കർഷകർക്ക് വലിയ തിരിച്ചടിയുമായി.മഴപെയ്തു തുടങ്ങിയാലാണ് സാധാരണ നിലയിൽ കശുഅണ്ടിയുടെ വില ഇടിയാറുള്ളത്. എന്നാൽ...
തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര വിഷയത്തിലൊന്നായിരുന്നു. പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തലശേരി...
ഇരിട്ടി: കിളിയന്തറ എക്സൈസ് ചെക്പോസ്റ്റ് ജില്ലാ അതിർത്തിയായ കൂട്ടുപുഴയിലേക്ക് മാറ്റി പ്രവർത്തിക്കും. കൂട്ടുപുഴയിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്തേക്ക് ചെക്പോസ്റ്റിന്റെ കണ്ടെയ്നർ കെട്ടിടം മാറ്റി സ്ഥാപിച്ചു. മിനുക്ക് പണികൾ ഒരാഴ്ചക്കകം പൂർത്തിയാവും.സംസ്ഥാന നിർമിതി കേന്ദ്രമാണ് കണ്ടെയ്നർ...
മട്ടന്നൂർ: വായാന്തോടില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 14 പവൻ സ്വർണാഭരണം മോഷ്ടിച്ചു. വായാന്തോട് റാറാവീസ് ഹോട്ടലിന് സമീപം ഹാരിസ് –- -റഷീദ ദമ്പതികളുടെ റഷീദ മന്‍സിലിലാണ് ശനി രാത്രിയോടെ മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെയും...
കാഞ്ഞങ്ങാട്: മാവിൻചുവട്ടിലെ മാങ്ങയെല്ലാം തിന്നുകൂട്ടിയ ‘സീത’പ്പശുവിന് ഒടുവിൽ പണികിട്ടി. മാങ്ങയിലൊന്ന് അന്നനാളത്തിൽ കുടുങ്ങിയതോടെ അസ്വസ്ഥയായ പശുവിനെ വെറ്ററിനറി ഡോക്ടർമാരെത്തി ശസ്ത്രക്രിയ നടത്തി മാങ്ങ പുറത്തെടുത്ത് രക്ഷിച്ചു. കല്ലൂരാവിയിലെ കലാവതിയുടെ പത്തുവയസുള്ള പശുവിനാണ് ശസ്ത്രക്രിയ നടത്തിയത്. മാവിൻചുവട്ടിൽ...
താനൂർ: താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മാരിടൈം ബോർഡ്. അപകടത്തിലായ അറ്റ്ലാന്റ എന്ന ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി. വൈകിട്ട് 6.30...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്പന നടത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു വീട്ടില്‍ ഒളിവിലായിരുന്നു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പ്രസവിച്ചശേഷം...
താനൂർ: ഒരു വീട്ടിലെ പതിനൊന്നു പേർ ഒരു ദിവസം കൊണ്ട് ഇല്ലാതാകുക, അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും നാല് കുട്ടികളും. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല....
മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12),...
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽ മാലിന്യം തള്ളുന്നവര്‍ ഇനി കാമറയില്‍ കുടുങ്ങും. ഇതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ലക്ഷം രൂപ ചിലവിട്ട് 11 സി.സി.ടി.വി കാമറകളാണ് പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ചത്. പാപ്പിനിശ്ശേരി പഴയങ്ങാടി ജങ്ഷന് കണ്ടല്‍ക്കാട്,...