പേരാവൂർ: പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം പുത്തരി മഹോത്സവം ഡിസംബർ 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും.
നിടുംപൊയിൽ : പാപ്പിനിശേരിയിൽ നിന്ന് മാനന്തവാടിയിൽ പോയി തിരിച്ചു വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഇരുപത്തിയാറാം മൈലിലാണ് അപകടം.പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.സാരമായി...
പേരാവൂർ: പേരാവൂർ-മാലൂർ റോഡിൽ പാമ്പാളിയിൽ കലുങ്കിനടിയിലെ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ സംരക്ഷണഭിത്തി കൂടുതൽ ഇടിയാനും ഇതുവഴിയുള്ള ഗതാഗതം നിലക്കാനും സാധ്യതയുണ്ട്. മെക്കാഡം ടാറിംഗ് ചെയ്ത് റോഡ് നവീകരിച്ചത്...
പേരാവൂർ :ബി.ജെ.പി പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയെ രണ്ടായി വിഭജിച്ചു. ഇരിട്ടി മണ്ഡലം കമ്മറ്റി പേരാവൂര്‍ മണ്ഡലം കമ്മറ്റി എന്നിങ്ങനെയാണ് വിഭജിച്ചത്.പേരാവൂര്‍ മണ്ഡലം പ്രസിഡന്റായി ജ്യോതി പ്രകാശിനേയും ഇരിട്ടി മണ്ഡലം പ്രസിഡന്റായി സത്യന് കൊമ്മേരിയേയും തിരഞ്ഞെടുത്തു.
പേരാവൂര്‍: വോളീബോള്‍ ഇതിഹാസമായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ്...
പേരാവൂർ : ജിമ്മി ജോർജിന്റെ സ്മരണാർത്ഥം ജിമ്മി ജോർജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 2020 ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് സമർപ്പണം നവമ്പർ 30 ന് നടക്കും. വൈകിട്ട് 3.45ന്...
തൊണ്ടിയില്‍: വായനശാല ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വാഗണ്‍ ട്രാജഡിയുടെ നൂറാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. രഞ്ജിത്ത് മാര്‍ക്കോസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ രാജു ജോസഫ്,സിബിച്ചന് കെ.ജോബ്, പി.ജി. ബാബു, ജോസഫ്...
പേരാവൂർ : ജനകീയാസൂത്രണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. വിവിധ കാലഘട്ടങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ചവരെ ആദരിച്ച ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...
പേരാവൂർ : പേരാവൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ നമ്പിയോട് ദിനേഷിൻ്റെ പുരയിടത്തിലെ ചാണകക്കുഴിയിൽ പശു അകപ്പെട്ടു. തല ഒഴികെ മുഴുവൻ ഭാഗവും ചാണകത്തിൽ മുങ്ങിയ പശുവിന് പേരാവൂർ അഗ്നി ശമനസേന രക്ഷകരായി. സേനാംഗങ്ങൾ ആയ ജിതിന്,...
പേരാവൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി ബഹുജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി. ചെവിടിക്കുന്നില്‍ നിന്നാരംഭിച്ച റാലി പേരാവൂര്‍ ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു. പൊതുയോഗം സി.പി.എം...