തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം ഊർജിതമാക്കി. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന മരണമൊഴി പൊലീസിന്...
കണ്ണൂർ: ഫുട്ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആസ്പത്രിയിലെ എല്ലുരോഗ വിദഗ്ദ്ധൻ ഡോ. വിജുമോനെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് ചികിത്സാപ്പിഴവിന് കേസെടുത്തത്. പരാതിയെക്കുറിച്ച്...
കണ്ണൂർ: കഴിഞ്ഞ ദിവസം പാണക്കാട്ട് മുസ്ലിം ലീഗ് നേതാക്കൾ നൽകിയ ഊഷ്മള സ്വീകരണത്തിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ തിളങ്ങിയ തരൂർ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. പൊതുപരിപാടികൾക്കൊപ്പം കത്ത് വിവാദത്തിൽ...
പരിയാരം : ഗവ. ആയുർവേദ കോളജ് വിദ്യാർഥിനികൾക്കായി പുതുതായി നിർമിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്നു നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. 6.62 കോടി രൂപ ചെലവിട്ടാണ് മൂന്നു നിലയുള്ള ഹോസ്റ്റൽ നിർമിക്കുന്നത്. പണി പൂർത്തിയായ...
പേരാവൂര്‍: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മറ്റി മനുഷ്യ ചങ്ങല തീര്‍ത്തു.സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എസ്.ടി. ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ജോസഫ് അധ്യക്ഷത വഹിച്ചു. പി.വി പ്രഭാകരന്, കെ....
തലശ്ശേരി: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീർ(40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി...
കണ്ണൂർ: ഉരുൾപൊട്ടലിനെ തുടർന്ന് ഇരിട്ടി താലൂക്കിലെ കണിച്ചാർ പഞ്ചായത്തിലെ ശ്രീലക്ഷ്മി, ന്യൂഭാരത് എന്നീ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ദീർഘിപ്പിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് പഠനം നടത്തിയ സംസ്ഥാന...
സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം വ്യാപകമാകുന്നു. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് തട്ടിപ്പുകാർ വീണ്ടും രംഗത്ത് വന്നത്. മലപ്പുറം ജില്ലയിൽ നിരവധി യുവാക്കൾ ഈ തട്ടിപ്പിന് വിധേയമായി. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ആപ്പുകൾ...
ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹരിയാന, ഒഡീഷ സർക്കിളുകളിലാണ് എയർടെൽ...
ബംഗളൂരു : നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം മതം മാറാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കർണാടകയിലെ മാണ്ഡ്യയിലെ നാഗമംഗല ടൗണിലാണ് സംഭവം. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും, മതം മാറാൻ ആവശ്യപ്പെടുകയും ചെയ്ത കുറ്റത്തിന്...