തളിപ്പറമ്പ്: സംസ്ഥാനത്ത് ലക്ഷക്കണക്കിന് സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എത്തിച്ചത് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് തദ്ദേശമന്ത്രി എം. ബി .രാജേഷ്. സ്വന്തമായി വരുമാനം ആർജിച്ച് സ്വന്തംകാലിൽനിൽക്കാൻ സ്ത്രീകളെ പ്രാപ്തമാക്കി. കാൽനൂറ്റാണ്ടിന്റെ അനുഭവവുമായി മുന്നോട്ടുപോവുന്നതിന്റെ വളർച്ച പഠനത്തിനും ഗവേഷണത്തിനും വിഷയമാക്കണമെന്ന്...
പിണറായി: കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ കൃഷിദർശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് മുന്നേറ്റം ഉണ്ടാക്കും. ഓരോ...
ഇരിട്ടി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള അയ്യങ്കുന്ന് വനിതാ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. വായ്പവെട്ടിപ്പും നിക്ഷേപകർ അറിയാതെ ലക്ഷങ്ങൾ പിൻവലിച്ചതടക്കമുള്ള തട്ടിപ്പിനെത്തുടർന്ന് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. അങ്ങാടിക്കടവിൽ പ്രവർത്തിക്കുന്ന സംഘത്തിലാണ് അഴിമതി നടന്നത്. സംഘത്തിന്...
കണ്ണൂർ : ജില്ലാ സ്കൂൾ കലോത്സവത്തിൽ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കിരീടം. 956 പോയിന്റുമായാണ് ചാമ്പ്യൻ പട്ടം നേടിയത്. 847 പോയിന്റുമായി കണ്ണൂർ സൗത്താണ് രണ്ടാമത്. 289 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ് ചാമ്പ്യൻ...
ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ കേന്ദ്രത്തെ വിറപ്പിച്ച് കർഷകരുടെ പ്രതിഷേധസാഗരം. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ കർഷകലക്ഷങ്ങൾ ഒഴുകിയെത്തി. രാഷ്ട്രപതിക്ക് നേതാക്കൾ നിവേദനംനൽകി. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പ്രാബല്യം, വായ്പ എഴുതിത്തള്ളൽ,...
കോട്ടയം : മാധ്യമങ്ങളെയും നവമാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കി ഭരണാധിപത്യം ഉറപ്പിക്കുന്ന സവിശേഷമായ ജനാധിപത്യ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഫ്രണ്ട്ലൈൻ വാരിക മുൻ സീനിയർ അസോ. എഡിറ്റർ ഡോ. വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത്, സി.എം.എസ് കോളേജ്,...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർത്തുള്ള സമരം ശക്തമാക്കുമെന്ന് ലത്തീന് അതിരൂപത. തുറമുഖ നിർമാണത്തെ എതിർത്തുള്ള സർക്കുലർ അതിരൂപതയ്ക്ക് കീഴിലെ സഭകളിൽ വായിച്ചു. സമരം ശക്തമാക്കുമെന്നും വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ ജാഗ്രത വേണമെന്നും...
ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനം വിപുലമായി ആചരിക്കാൻ എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. നവംബർ 30, ഡിസംബർ ഒന്ന് തീയ്യതികളിലായി ജില്ലയിലെ വിവിധയിടങ്ങളിൽ ബോധവത്ക്കരണ...
കൃഷി ദർശൻ 2022 ൻ്റെ ഭാഗമായി തലശ്ശേരിയിൽ കൃഷിവകുപ്പ് അഞ്ച് പുതിയ ഉത്തരവുകൾ പുറത്തിറക്കി. കർഷകരുടെ പരാതികളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണിത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജിത കൃഷി പ്രൊജക്റ്റുകളിൽ കൃഷി ഉദ്യോഗസ്ഥരെ നിർവ്വഹണ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് അനുമതി...
ന്യൂഡൽഹി : പോലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി...