ഇരിക്കൂർ: പടിയൂർ കല്യാട് പഞ്ചായത്തിലെ ആര്യങ്കോട് കോളനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കോളനിയിലെ സുകുമാരന്റെ മകൻ വിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ വീട്ടുകാർ വിഷ്ണുവിനെ രക്തത്തിൽ...
റിപ്പബ്ലിക് ദിന പരേഡില്‍ ഇക്കുറി കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണം വിശദമാക്കുന്ന ഫ്ലോട്ട് അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്.
നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ധര്‍മ്മടം മണ്ഡലത്തിലെ പനയത്താംപറമ്പ് അപ്പക്കടവ് റോഡിലെ മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുഴപ്പാല നഗര സൗന്ദര്യവത്കരണവും, പൂര്‍ത്തീകരിച്ച അനുബന്ധ നിര്‍മ്മാണ പ്രവൃത്തിയും...
ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലന്റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്.ടി.പി.സിആര്‍ പരിശോധനഫലം എയര്‍ സുവിധ...
കൊച്ചി: കലോത്സവങ്ങളെ ആഡംബരത്തിന്റെയും കിടമത്സരത്തിന്റെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. കഴിവുണ്ടായിട്ടും കലോത്സവത്തിൽ പങ്കെടുക്കാനുള്ള ചെലവു താങ്ങാനാവാത്തതിനാൽ മാറിനിൽക്കുന്ന കുട്ടികൾ സമൂഹത്തിന്റെ താഴേത്തട്ടിലുണ്ടെന്ന് ഓർക്കണം. മത്സരങ്ങളിൽ വിജയിക്കുക എന്നതിനെക്കാൾ പ്രധാനം പങ്കെടുക്കുകയെന്നതാണ്. പരാജയത്തെ നേരിടാനും കുട്ടികളെ മാതാപിതാക്കൾ സജ്ജരാക്കണം....
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച സി.പി.എം പ്രവർത്തകൻ പി. നളിനാക്ഷൻ നിര്യാതനായി. 86 വയസായിരുന്നു. അന്ന് പേട്ടയിൽ ആദ്യം അറസ്റ്റിലായ പത്തുപേരിൽ ഒരാളായിരുന്നു ‘പാർട്ടിയുടെ സ്വന്തം ചുവരെഴുത്തുകാരൻ” എന്നുകൂടി അറിയപ്പെടുന്ന നളിനാക്ഷൻ. 2010ൽ ഹൃദയശസ്ത്രക്രിയയെ തുടർന്ന്...
ആയുധമുൾപ്പെടെ പിടിച്ചെടുത്തു നിരോധിച്ചിട്ടും സംഘടന സജീവംകൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ 56 നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. ആയുധങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ സഹോദരന്മാരുൾപ്പെടെ മൂന്നുപേരും കൊച്ചി വൈപ്പിൻ...
പേരാവൂർ : കൊമ്മേരി ആട് ഫാമിലെ ജോണീസ് ഡിസീസ് ബാക്ടീരിയ ബാധയേറ്റ ആടുകളെ കൊന്നുകളയാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം. ഫാമിലെ 28 ആടുകളിലാണ് രോഗം കണ്ടെത്തിയത്. കള്ളിംങ്ങ് നടത്തി ആടുകള്‍ക്ക് ദയാവധം ഒരുക്കും.
പയ്യന്നൂർ: നഗരവുമായി ബന്ധപ്പെടുന്ന 5 പൊതുമരാമത്ത് റോഡുകളും , 18 നഗരസഭ റോഡുകളും ചെറുകിട നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. നിലവിലുള്ള റോഡുകൾ 12 മീറ്റർ വീതിയിലേക്ക് വികസിക്കുമ്പോൾ അധികമായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തീർണ്ണവും,...
കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്ക് ഹരം പകരാൻ വ്യത്യസ്ത ലഹരി വസ്തുക്കൾ വിപണിയിലെത്തിക്കാൻ മാഫിയകൾ തയ്യാറെടുക്കുമ്പോൾ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി കടത്തുകാർ ഉള്ള ജില്ലയാണ് കണ്ണൂർ. സംസ്ഥാനത്തെ 1681 ലഹരി കടത്തുകാരിൽ...