സര്‍വീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വലതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സര്‍വീസ് മേഖലയ്ക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ എന്‍.ജി.ഒ യൂണിയന് വജ്രജൂബിലി...
വയനാട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യവകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാര്‍...
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ കൈ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. വയനാട് ബത്തേരിക്കടുത്ത് അഞ്ചാം മൈലില്‍ വച്ചാണ് സംഭവം. ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാരുടെ മകന് അസ് ലമിന്റെ(18) ഇടതുകൈമുട്ടിന് താഴെവച്ചാണ്...
പേരാവൂർ: താലൂക്കാസ്പത്രിയുടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ചതോടെ ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പധികൃർ തുടങ്ങി.നിയമപ്പോരാട്ടങ്ങളിലൂടെയും മറ്റും വർഷങ്ങളായി നിലനിന്ന ആസ്പത്രി ഭൂമി കയ്യേറ്റം കഴിഞ്ഞ ദിവസമാണ് പൂർണമായും ഒഴിപ്പിച്ചെടുത്തത്. ബ്ലോക്ക് ഓഫീസുമായി അതിരു...
തിരുവനന്തപുരം: പോലീസ് – ഗുണ്ടാ ബന്ധത്തില്‍ നടപടി കടുപ്പിച്ച് ആഭ്യന്തരവകുപ്പ്. തിരുവനന്തപുരത്തെ രണ്ട് ഡി.വൈ.എസ്.പിമാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. നിയമവിരുദ്ധ നീക്കം നടത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് തയ്യാറാക്കുന്നതിനിടെയാണ് നീക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...
പയ്യന്നൂർ: നഗരസഭ മൂരിക്കൊവ്വലിൽ നിർമ്മിച്ച വാതക ശ്മശാനം (ഗ്യാസ് ക്രിമിറ്റോറിയം ) നാളെ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ കെ.വി. ലളിത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത...
ആറളം: കാട്ടാനയും കാട്ടുപന്നിയും മലയോരത്തെ കർഷകരുടെ സമാധാനം കെടുത്തുന്നു. വന്യമൃഗങ്ങളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് മലയോരത്തെ പഞ്ചായത്ത്, വനം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നുമില്ലെന്നാണ് പരാതി. ദുരിതം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കർഷകർ മുന്നറിയിപ്പ് നൽകുന്നത്.ആറളം...
ചാലക്കുടി: പോട്ടയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. വെട്ടുകടവ് കരുക്കപ്പിള്ളി മാത്യുവിന്റെ മകന് ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന് ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ദേശീയ പാത പോട്ടയില്‍...
കോഴിക്കോട്: വയനാട്ടില്‍ മയക്കുവെടിവെച്ച് പിടികൂടിയത് കണ്ണൂര്‍ ആറളത്ത് കണ്ട അതേ കടുവ തന്നെയാണെന്ന് സൂചന. രണ്ടും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെയാണ്. കാല്‍പ്പാടുകള്‍, തേറ്റ, തൂക്കം, നീളം തുടങ്ങിയവ നിരക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറളത്ത് കണ്ട അതേ കടുവയേയാണ്...
കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണി (52) യെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്.