കൂത്തുപറമ്പ് : ആയിത്തറ മമ്പറം പുഴയോരത്ത് നിന്ന് ചാരായം വാറ്റാൻ തയ്യാറാക്കി വെച്ച 50 ലിറ്റർ വാഷ് കൂത്തുപറമ്പ് എക്സൈസ് പിടികൂടി. പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാൽ,സിവിൽ എക്സൈസ് ഓഫിസർ ലെനിൻ എഡ്വേർഡ് ,കെ.ഉമേഷ്,...
കൂത്തുപറമ്പ്: കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം ചെയിനേജ് 7/450ൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം ജനുവരി 31ന് പൊളിച്ച് മാറ്റുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചു. ജനുവരി 31 മുതൽ കണ്ണൂർ – കൂത്തുപറമ്പ് വഴി വരുന്ന...
കൂത്തുപറമ്പ് :റിപബ്ളിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക് ലഭിച്ചവരില്‍ കൂത്തുപറമ്പിനടുത്ത മാങ്ങാട്ടിടം സ്വദേശിയും. മാങ്ങാട്ടിടം കോയിലോട്ടെ കെ. റിജിന്രാജിനെയാണ് രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തില്‍ മികച്ച രീതിയില്‍...
കൂത്തുപറമ്പ് : വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ പാതിവഴിയിലിട്ടതിൽ പ്രതിഷേധവുമായി അമ്മാറമ്പ് പണിയ കോളനി നിവാസികൾ. കോളനിയിലെത്തിയ കെ.പി.മോഹനൻ എം.എൽ.എ.യോടാണ് പ്രയാസങ്ങൾ പങ്കുവെച്ചത്. ഏറെ കാത്തിരിപ്പിനുശേഷമാണ് പാട്യം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽപ്പെട്ട അമ്മാറമ്പ് ആദിവാസി കോളനി വികസനത്തിന് സർക്കാർ...
പിണറായി: സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത യോഗ്യതയായ ഏഴാം ക്ലാസ് പാസായ താൽപര്യമുള്ള ഉദേ്യാഗാർഥികൾ ജനുവരി 22ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
കൂത്തുപറമ്പ് : വയോധികനെ വീട്ടിൽ കയറി മർദിച്ച് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് പാറാലിലെ സരസു നിവാസിൽ ഉണ്ണിക്കുട്ടൻ എന്ന പ്രണവിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കൂത്തുപറമ്പ്...
കൂത്തുപറമ്പ് : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി മെച്ചപ്പെട്ട റോഡും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാത്തത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. നിർമിക്കുമെന്നറിയിച്ച 35 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കൂടുതലും മട്ടന്നൂർ-വളവുപാറ റോഡിലാണ്...
കൂത്തുപറമ്പ് : മുപ്പത് വർഷങ്ങളായി കുണ്ടഞ്ചാലിൽ വസൂരിമാല ഭഗവതി കെട്ടിയാട്ടുന്ന തെയ്യം കലാകാരൻ തെക്കിനാണ്ടിയിൽ വിജീഷിനെ പട്ടും വളയും നൽകി ആദരിച്ചു. പത്തായക്കുന്ന് മൂഴിവയൽ കുണ്ടഞ്ചാൽ ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും ചേർന്നാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. മഞ്ചക്കൽ...
കൂത്തുപറമ്പ്: എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ സർക്കിൾ ടീം കണ്ണവം പറമ്പ് കാവ് ഭാഗത്ത് റിസർവ് വനത്തിനരികിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ വാറ്റുകേന്ദ്രവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും കണ്ടെത്തി...
കൂത്തുപറമ്പ്: 279 ലിറ്റർ കർണ്ണാടക മദ്യം പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. മട്ടന്നൂരിലെ പെരുവയൽ വീട്ടിൽ പ്രജീഷ് എന്ന മാക്കാപ്പിയെയാണ് മട്ടന്നൂരിൽ നിന്ന് സാഹസികമായി പിടികൂടിയത്. കൂത്തുപറമ്പ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ...