കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്പന മാര്‍ച്ച് 2, 17 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യാം. കണ്ണോത്ത് ഗവ....
കോളയാട് : ആറാം ക്ലാസ്സുകാരി നിഹാരികക്ക് കുട്ടിക്കവിതകളോടാണ് ഏറെയിഷ്ടം. വായനശാലയിൽ നിന്നും വായിച്ച് തീർന്നില്ലെങ്കിൽ അതുമെടുത്ത് വീട്ടിലേക്ക് പോകും. എല്ലാം മനഃപാഠമാക്കാൻ ആയില്ലെങ്കിലും ചിലതൊക്കെ ഓർമയിൽ തന്നെയുണ്ടെന്ന് അഭിമാനത്തോടെ അവൾ പറഞ്ഞു. നിഹാരികയെപ്പോലെ കുട്ടിക്കവിതകളും കഥകളും ഇഷ്ടപ്പെടുന്ന...
കോളയാട്: നിടുംപുറംചാൽ വാർഡിൽ ആശാവർക്കറുടെ ഒരു ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ. 25-നും 45-നുമിടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും, വിവാഹിതർ, വിവാഹമോചനം നേടിയവർ,...
കോളയാട്: പെരുവ വാർഡിലെ ചെമ്പുക്കാവ് -പറക്കാട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ,...
കോളയാട്: വായന്നൂര്‍ കണ്ണമ്പള്ളി ജനകീയ സമിതി റോഡ് ഉപരോധിച്ചു. പഞ്ചായത്ത് അംഗം പി. സുരേഷ് ഉദ്ഘാടനം ചെയ്തു. സി.എം. സനൂപ്, കെ. സുരേഷ്, ഒ. ഗിരീഷ്, ഒ. പ്രദീപന് തുടങ്ങിയവര്‍ പങ്കെടുത്തു. പള്ളിപ്പാലം-വായന്നൂര്‍-വേക്കളം റോഡിന്റെ ശോചനീയാവസ്ഥ...
നിടുംപൊയിൽ: നിടുംപൊയിൽ ചുരത്തിലെ റോഡരികിൽ റക്സിൻ മാലിന്യം തള്ളിയതിന് രണ്ടു തവണ പിഴയൊടുക്കിയ സ്ഥാപനത്തിനെതിരെ വീണ്ടും നടപടി. മൂന്നാമതും ഈ സ്ഥാപനത്തിലെ മാലിന്യം ചുരത്തിൽ 29-ാം മൈലിന് സമീപം രണ്ടാമത്തെ വളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....
നിടുംപൊയിൽ: മാനന്തവാടി റോഡിൽ 24-ാം മൈലിനു സമീപം റോഡരികിൽ റക്സിൻ മാലിന്യം തള്ളി.റോഡിൻ്റെ വലതു ഭാഗത്ത് അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്.കോളയാട് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നതാണ് സ്ഥലമെന്ന് സമീപവാസികൾ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത പാതയോരം...
കോളയാട്: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത പാതയോരം എന്ന സന്ദേശമുയർത്തി ‘റോഡ് നടത്തം’ സംഘടിപ്പിച്ചു. കണ്ണവം പാലം മുതൽ കല്ലുമുതിരക്കുന്ന് വരെ 14 കിലോമീറ്റർ റോഡരികാണ് ആദ്യഘട്ടത്തിൽ മാലിന്യമുക്തമാക്കിയത്.ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്തിൽ ഇത്തരമൊരു മാലിന്യ...
കോളയാട് : മാലിന്യ മുക്ത കേരളത്തിലേക്ക് എന്ന സന്ദേശമുയർത്തി കോളയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കണ്ണവം പാലം മുതൽ പാലായാട്ടുകരി വരെ റോഡ് നടത്തം സംഘടിപ്പിക്കുന്നു.ഞായറാഴ്ച നടക്കുന്ന റോഡ് നടത്തത്തിനിടെ റോഡിനിരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശുചീകരിക്കും....
കോളയാട്: ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം കോളയാട് കൃഷിഭവനിൽ നെല്ലി തൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. ഇന്ന് മുതൽ ആധാർ കാർഡുമായി വരുന്നവർക്ക് സൗജന്യമായി ലഭിക്കും.