കണിച്ചാർ: പൂളക്കുറ്റി മേഖലയിൽ ഉരുൾപൊട്ടലിലുണ്ടായ നാശനഷ്ടങ്ങളും മറ്റും ചർച്ച ചെയ്യാനും പാറമടകൾ അടച്ചുപൂട്ടണമെന്ന ജനകീയ ആവശ്യവും പരിഗണിച്ച് കണിച്ചാർ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേരും.എട്ടും(പൂളക്കുറ്റി),ഒൻപതും(നിടുംപുറംചാൽ) വാർഡുകളിലാണ് പ്രത്യേക ഗ്രാമസഭകൾ ചേരുക. എട്ടാം വാർഡ്...
പൂളക്കുറ്റി : ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മണ്ണ് പരിശോധന വിഭാഗമെത്തി പരിശോധന നടത്തി. ജില്ലാ സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഷംല, സോയിൽ സർവേ ഓഫീസർ നിധിൻ കുമാർ എന്നിവരാണ് പരിശോധനക്കെത്തിയത്. പൂളക്കുറ്റി,പേരിയ...
കണിച്ചാർ: എസ്.എൻ.ഡി.പി യോഗം കണിച്ചാർ ശാഖയും പോഷക സംഘടനകളും ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി അഞ്ചാമത് സമാധി ദിനാചരണവും ഉപവാസവും കണിച്ചാറിൽ നടത്തി.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടത്തിയ ദിനാചരണത്തിൽ കെ.വി.ദാസൻ കണ്ണൂർ പ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ്...
പൂളക്കുറ്റി: ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി,സെമിനാരിവില്ല,ഏലപ്പീടിക,കാടൻമല തുടങ്ങിയ സ്ഥലങ്ങൾ സംസ്ഥാന ദുരന്ത നിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും.കണിച്ചാർ പഞ്ചായത്തധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ ഈ മാസം...
കണിച്ചാർ : മലയോരത്തെ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും തെരുവുനായ ശല്യത്തിനുമെതിരെ കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘ ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ എന്നപേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. റോഡപകടത്തിന്റെ പ്രതീകാത്മക ദൃശ്യം ആവിഷ്കരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.റോഡിലെ...
കേളകം:കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷവും പദ്ധതി രേഖ സമർപ്പണവും ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ട് മണി മുതൽ കണിച്ചാർ ജീസസ് ശിശുഭവനിൽ നടക്കും. ഉച്ചക്ക് രണ്ടിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ...
പേരാവൂർ : എക്സൈസ് പാർട്ടി ആറ്റാഞ്ചേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ നാല് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ (ഹാൻസ്) പിടികൂടി പിഴ ഈടാക്കി. കണ്ണൻകാലായിൽ പ്രസാദ്(48) എന്നയാളുടെ വീട്ടിലും കടയിലും നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്.പ്രസാദിനെ...
നിടുംപൊയിൽ :തലശ്ശേരി- ബാവലി റോഡിൽ ഇരുപത്തിഒൻപതാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ നിന്നും മാലിന്യം തള്ളി.ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരവും, ശിക്ഷാർഹവുമാണെന്നും, ഈ വെള്ളം...
കൊളക്കാട്: കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ അധ്യാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.എല്ലാ അധ്യാപകരെയും പി.ടി.എയുടെ നേതൃത്വത്തിൽ പുഷ്പങ്ങളും ഉപഹാരങ്ങളും നൽകി ആദരിച്ചു. പൂർവകാല അധ്യാപിക എൽസിമുഖ്യാതിഥിയായിരുന്നു. ഗുരുവന്ദനത്തിനും കലാപരിപാടികൾക്കും ശേഷം മധുരപലഹാര വിതരണവും നടത്തി.സ്കൂൾ...
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു.ആർ കോഡ് പതിപ്പിക്കും....