നിടുംപൊയിൽ: നിടുംപൊയിൽ 29-ാം മൈലിൽ നാലാം ഹെയർപിൻ വളവിനുസമീപം വനത്തിൽ മാലിന്യം തള്ളിയവർക്കെതിരേ കണിച്ചാർ ഗ്രാമപ്പഞ്ചായത്ത് പിഴയീടാക്കി. കഴിഞ്ഞദിവസം രാത്രിയാണ് വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം വനത്തിൽ തള്ളിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്തംഗം ജിമ്മി അബ്രഹാമിന്റെ നേതൃത്വത്തിൽ...
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ജില്ലാ കുടുംബശ്രീ മിഷൻ റദ്ദാക്കി. കുടുംബശ്രീ തിരഞ്ഞെടുപ്പ് നടപടിക്രമത്തിനു വിരുദ്ധമായി നടത്തിയ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ഒരാഴ്ചക്കകം റീ പോളിങ് നടത്തണമെന്നും കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ്...
ഏലപ്പീടിക: ഏലപ്പീടിക ടൂറിസം വഴിയോരവിശ്രമകേന്ദ്രത്തിന് ഭൂമി സൗജന്യമായി കൈമാറി. കണിച്ചാർ ഗ്രാമപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഏലപ്പീടികയിൽ നിർമിക്കുന്ന വഴിയോരവിശ്രമകേന്ദ്രം (ടെയ്ക്ക് എ ബ്രേയ്ക്ക്) നിർമിക്കാൻ നാലുസെൻറ് സ്ഥലം ഏലപ്പീടിക സ്വദേശി വിനി മഹിളാസമാജം സൗജന്യമായി കണിച്ചാർ...
കണിച്ചാര്‍: പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. വീടുകളില്‍ കിടപ്പ് രോഗികളെ സന്ദര്‍ശിച്ച് കലാ പരിപാടികൾ നടത്തി. കൊളക്കാട് സാന്തോം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികൾ ബോധവല്‍ക്കരണ ഫ്ളാഷ് മോബ്...
ഏലപ്പിടിക : ഏലപ്പീടിക ടൂറിസം പദ്ധതിക്കായി കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തീരുമാനം. ഏലപ്പീടിക ടൂറിസം സാധ്യതാപഠനവും നിക്ഷേപക സംഗമവും കണിച്ചാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. ബുധനാഴ്ച രാവിലെമുതൽ ഡോ. ശിവദാസൻ എം.പി., പഞ്ചായത്ത്...
കണിച്ചാർ: വായന വളർത്താൻ കൂട്ടായ്മയിലൂടെ മുന്നേറ്റവുമായി കണിച്ചാർ ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 16 ഗ്രന്ഥശാലകൾ രൂപവത്കരിച്ചു. പട്ടികവിഭാഗങ്ങൾക്കായുള്ള മൂന്ന് ഗ്രന്ഥശാലകളും രൂപവത്കരിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓരോ ലൈബ്രറിക്കുമായി 1000 പുസ്തകങ്ങൾ വീതം സമാഹരിച്ചശേഷമാണ് ഇവയുടെ...
കണിച്ചാർ :കണിച്ചാർ പഞ്ചായത്തിന്റെയും ജില്ലാ ലൈബ്രറി വ്യാപന മിഷന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന 16 ലൈബ്രറികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് മടപ്പുരച്ചാലിൽ ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്...
കണിച്ചാർ: കണിച്ചാർ ടൗണിന് സമീപം കാറപകടം. വെള്ളിയാഴ്ച മൂന്ന് മണിയോടെ ദേവ് സിനിമാസിന് മുന്നിലാണ് സംഭവം. സൈക്കിൾ യാത്രക്കരനെ രക്ഷിക്കുന്നതിനിടയിലാണ് കാറ് അപകടത്തിൽ പെട്ടത്.
കേളകം : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചില സംഘടനകൾ കേളകത്ത് സംഘടിപ്പിച്ച യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്. യഥാർഥത്തിൽ കേളകത്ത് ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അനീഷ് പറഞ്ഞു....
കണിച്ചാർ : കണിച്ചാറിൽ വീട്ടിൽ നിന്നും വാഷും ചാരായവും സൂക്ഷിച്ച കേസിൽ രണ്ടു പേരെ കേളകം പോലീസ് പിടികൂടി. കണിച്ചാർ നൂറ്റിക്കാട്ട് വീട്ടിൽ മാർഷൽ സേവ്യർ, വളയംചാൽ കോളനിയിലെ കുട്ടപ്പൻ എന്നിവരെയാണ് വാഷും ചാരായവും വാറ്റുപകരണങ്ങളുമായി...