വയനാട്: പുളിയാർമല എസ്റ്റേറ്റിൽ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ കൽപ്പറ്റ-മാനന്തവാടി റോഡിൽ വെള്ളമ്പാടിയിലാണ് സംഭവം. ശ്രീമന്ദരവർമ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിൽ നിന്ന്...
ബെംഗളൂരു: കന്നഡ നടി സ്പന്ദന (35) അന്തരിച്ചു.നടന് വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ്. ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം. അവധിയാഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ബാങ്കോക്കില്‍ എത്തിയതായിരുന്നു. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 24-കാരന് 17 വര്‍ഷം കഠിനതടവ്. ചേര്‍ത്തല പോലീസ് 2017-ല്‍ രജിസ്റ്റര്‍ചെയ്ത പോക്സോ കേസിലാണ് വിധി. ചേര്‍ത്തല വെളിയില്‍പറമ്പില്‍ വീട്ടില്‍ അഖിലിനെയാണ് ആലപുഴ സ്പെഷ്യല്‍ കോടതി ജഡ്ജ് ആഷ് കെ....
കൊച്ചി: വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ കർഷകന്റെ 460 വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചു. എറണാകുളം വാരപ്പെട്ടിയിലെ തോമസിന്റെ വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഇതോടെ ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ തോമസിന് ലക്ഷങ്ങളുടെ നഷ്ടമാണ്...
ആലപ്പുഴ: കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം...
പുതിയ കാലത്ത് മാധ്യമങ്ങളും വാര്‍ത്തകളും കേവലം വാണിജ്യ ഉല്‍പ്പന്നമായി മാറുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. കോര്‍പറേറ്റുകളുടെ കീഴിലുള്ള മാധ്യമ പ്രവര്‍ത്തനത്തില്‍ വാര്‍ത്ത മത്സരമാണ് നടക്കുന്നതെന്നും...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 14 ജില്ലയിൽ 2,77,750 സ്ത്രീ തൊഴിലന്വേഷകരാണ്...
തലയോലപ്പറമ്പ് : ആ യാത്ര നിറഞ്ഞ ആഹ്ലാദത്തോടെയായിരുന്നു, മടക്കം തീരാവേദനയിലേക്കും. അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് മൂവാറ്റുപുഴയാറിൽ ജീവൻ നഷ്ടമായത്. അരയൻകാവ് തോട്ടറ മുണ്ടയ്ക്കൽ ജോൺസൺ(56), സഹോദരന്റെ മകൾ ജിസ്മോൾ(15), സഹോദരിയുടെ മകൻ...
തിരുവനന്തപുരം : സംസ്ഥാനത്ത് എത്തുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് തിങ്കളാഴ്ച തുടക്കമാകും. അതിഥി പോർട്ടൽ വഴി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി...
നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന് സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന് എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള...