കൊച്ചി: നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമായതിനെ തുടർന്നാണ് പൊതുജന പങ്കാളിത്തം തേടുന്നത്. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി,...
തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഗോത്രവിഭാഗത്തിൽപ്പെട്ട 460 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡ് തൃശൂർ പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്നു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു....
കോഴിക്കോട് : രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് പാസ്പോർട്ട് ഉള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്താകെയുള്ള 9,26,24,661 പാസ്പോർട്ടിൽ 98,92,840 എണ്ണവും കേരളത്തിലാണ്. രാജ്യത്തെ മൊത്തം പാസ്പോര്‍ട്ട് ഉടമകളുടെ 15...
തിരുവനന്തപുരം : വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ...
കോഴിക്കോട്: കോഴിക്കോട്ട് വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്ഥലത്തെത്തിയിരുന്നു. നിലവിൽ ആന കാടുകയറിയതായാണ്...
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന്...
കാസർകോട്: നിർമിതബുദ്ധിയുടെ സഹായത്തോടെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറക്കാനുള്ള പദ്ധതിയുമായി കാസർകോട് എൽ.ബി.എസ് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ ശാസ്ത്ര കോൺഗ്രസ് വേദിയിൽ. പാസീവ് ഇൻഫ്രാറെഡ് സെൻസറും നിർമിത ബുദ്ധിയും ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് വിദ്യാർഥികൾ തയ്യാറാക്കിയത്. വിദ്യാർഥികളായ ജേക്കബ്...
ആലത്തൂർ: അപകടത്തിൽ പെട്ട് ദേശീയ പാതയോരത്ത് കിടന്ന ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ മൂന്നുപേർ പിടിയിൽ. ആലത്തൂർ എരിമയൂർ കയറാടിയിൽ സന്തോഷ് (32), വടക്കഞ്ചേരി കണ്ണമ്പ്ര കാരേക്കാട് ഉമാശങ്കർ (38), എരിമയൂർ ചാത്തൻകോട് സതീഷ് (29)...
തൃശൂർ: കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ ബിൻസ് കുര്യനാണ് (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനു...
കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്. സ്കൂൾ വാർഷികത്തിൻ്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി...