മലപ്പുറം : പൗരത്വ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മലപ്പുറത്ത് ലോക്സഭ മണ്ഡലം സ്ഥാനാർഥി വി. വസീഫിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുര്‍ആന്‍ പാരായണത്തിന്റെ,...
തിരുവനന്തപുരം : രോഗിയുമായി ഇനി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്ക്രീനിൽ തെളിയും. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റൽ പ്രീ...
വിഴിഞ്ഞം: ക്രിസ്തുമത പ്രകാരം ഇറ്റലിയിൽ മിന്നുകെട്ടിയ ദമ്പതികൾ കേരളത്തിലെത്തിയപ്പോൾ ക്ഷേത്രത്തിൽ വച്ച് താലിയും കെട്ടി. ഇറ്റലിക്കാരായ മാസിമില്ലാനോ ടോയയും(58) സുഹ്യത്തായ നൈമികാൾ ഡോനിറ്റോ മാരിനയുമാണ് (58) ആഴിമല ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ ഹിന്ദുമത ആചാരമനുസരിച്ച് വിവാഹിതരായത്....
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡു മാര്‍ച്ച് 15-ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക്...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്പ്പറേഷന് നിര്‍മ്മിച്ച ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവര്‍ത്തനം തുടങ്ങി. ലോഡ്ജിന്റെയും ഹോസ്റ്റലിന്റെയും പ്രവേശനോത്സവ ഉദ്ഘാടനം വിനോദസഞ്ചാര, പൊതുമരാമത്ത്...
കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച വിഷയത്തില്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് മുതല്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.ഐ.ടി.യു. രംഗത്തെത്തിയതാണ് പോര് മുറുകാന്‍ കാരണം....
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെവരുടെ യാത്ര മേയ് 26-ന് തുടങ്ങും. 26 മുതൽ ജൂൺ ഒൻപതു വരെയാണ് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുക. സംസ്ഥാന ഹജ്ജ് ക്യാമ്പ് മേയ് 25 മുതൽ പ്രവർത്തിക്കും....
ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനംചെയ്ത അരസി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ്...
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ കോഴ്സുകള്‍ എന്നിവ പഠിക്കാനുള്ള അവസരമുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് 20 പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎ വിഭാഗത്തില്‍ മാര്‍ക്കറ്റിങ്,...