മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വഴിക്കടവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ്, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ, ഓവർസീയർ ഉൾപ്പെടെ 33 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതിനൽകി. ഏപ്രിൽ ഒന്നിലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരംവരെ അപേക്ഷിക്കാൻ സമയം നൽകും....
പൊതുജനങ്ങള്‍ക്കായി കെ.എസ്.ആര്.ടി.സി. തുറക്കുന്ന ഡ്രൈവിങ് സ്കൂളുകളില്‍ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം. ഇതിനായി 22 ബസുകള്‍ തയ്യാറാക്കി. ജീവനക്കാരില്‍നിന്ന് യോഗ്യതയുള്ള 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്കൂളിനുള്ള അപേക്ഷ സമര്‍പ്പിക്കുക. ബസ്...
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് റിലീസായതോടെ ചിത്രത്തിലെ പ്രധാന ലൊക്കേഷന്‍ ആയ കൊടൈക്കനാലിലെ ഗുണ കേവില്‍ ഇപ്പോള്‍ വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമല്‍ഹാസന്റെ ഗുണ സിനിമ റിലീസാകുന്നതിന് മുമ്പ് സാത്തന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന...
പത്തനംതിട്ട: നാലാം ക്ലാസ്സുകാരനെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് ഒരു 13 വയസ്സുകാരൻ മനസ്സ് തുറന്നതോടെയാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. അടൂർ...
വയനാട്: ജില്ലയിലെ നായകളില്‍ പാര്‍വോ വൈറസ് രോഗം പടരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍വോ വൈറല്‍ എന്ററൈറ്റിസ് എന്ന മാരകമായ പകര്‍ച്ചരോഗം വ്യാപകമായതോടെ തെരുവുനായകള്‍ക്ക് പുറമേ വളര്‍ത്തുനായകളും ചത്തൊടുങ്ങുകയാണ്. ജില്ലയിലെ...
ചേർത്തല: ദേശീയപാതയിലൂടെ മലയാറ്റൂർ തീർത്ഥാടനത്തിനായി കാൽനടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാൻ ഇടിച്ചുകയറി ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പുന്നപ്രവടക്ക് പഞ്ചായത്ത് പറവൂർ കുളങ്ങര ജോസഫ് ജോണിന്റെ മകൻ ഷോൺ ജോസഫ് ജോൺ (23) ആണു...
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്നു നൂറ്റമ്പത് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തൃശ്ശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധൻ മുതൽ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യത. അതേസമയം, താപനില ഉയരുന്നതിനാൽ ചൊവ്വാഴ്ച പത്ത് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി എ. അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്ന് വിചാരണക്കോടതിക്ക് കൈമാറി. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും. 11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കിയത്....