കൊച്ചി: മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കൊച്ചി ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരനാണ് കൊല്ലപ്പെട്ടത്. മകൻ അമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂത്തുപറമ്പ്: കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ 04902365095 എന്ന ബി.എസ്.എൻ.എൽ. നമ്പറിന് കഴിഞ്ഞ എട്ടുമാസത്തോളമായി അനക്കമില്ല. ബില്ലടയ്ക്കാത്തതിനെത്തുടർന്ന് ഫോൺബന്ധം വിച്ഛേദിച്ചതോടെയാണ് ദിവസേന നൂറുകണക്കിനാളുകൾ കുഴങ്ങുന്നത്. ബില്ലിനത്തിൽ അടയ്ക്കാനായി ബാക്കിയുള്ളത് 6,460 രൂപയാണ്. മാസംതോറും 800 രൂപയോളമാണ്...
മട്ടന്നൂർ: മട്ടന്നൂർ ഗവ.ആസ്പത്രിക്ക് സമീപത്തെ വയോജന വിശ്രമകേന്ദ്രത്തിൽ കോവിഡ് പരിശോധന തുടങ്ങി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശോധന. ആർ.ടി.പി.സി.ആർ., ആൻറിജൻ പരിശോധനകൾ നടത്തും. കോവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത കുറഞ്ഞശേഷം...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത പേരാവൂർ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റൂട്ടിൻ്റെ ഗൂഗിൾ മാപ്പ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽ നിന്ന് വെള്ളർ വള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസോടെയാണ് പേരാവൂർ...
കോളയാട്: ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം കോളയാട് കൃഷിഭവനിൽ നെല്ലി തൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. ഇന്ന് മുതൽ ആധാർ കാർഡുമായി വരുന്നവർക്ക് സൗജന്യമായി ലഭിക്കും.
പേരാവൂർ: ക്ഷേത്ര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിനാല്‍ മേൽ മുരിങ്ങോടി പുരളിമല മുത്തപ്പന് മടപ്പുരയില്‍ സാധാരണ നടത്തി വരാറുള്ള തിരുവപ്പനയും വെള്ളാട്ടവും ഫെബ്രുവരി 12 മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍...
പയ്യന്നൂർ: കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ കേന്ദ്രം സർവോദയപക്ഷ ഖാദി വിപണന മേള തുടങ്ങി. പയ്യന്നൂർ ഖാദി സൗഭാഗ്യയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.വി.ലളിത അധ്യക്ഷയായി. പയ്യന്നൂർ...
നടുവിൽ: മലയോരത്തെ വീടുകളിൽ ഇനി കപ്പവാട്ടിന്റെ നാളുകൾ. പച്ചക്കപ്പയ്ക്ക് ആവശ്യക്കാരില്ലാതായതോടെ വിളവെടുത്ത കപ്പ ഉണക്കിസൂക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ആളും ബഹളവുമില്ലാതെ കുടുംബത്തിൽ മാത്രമൊതുങ്ങുന്ന രീതിയിലാണ് ഇക്കുറി കപ്പവാട്ട്. കോവിഡ് മുൻകരുതലാണ് കാരണം. മുൻകാലങ്ങളിൽ അയൽക്കാരും കൂട്ടുകാരുമൊക്കെ പങ്കാളികളായിക്കൊണ്ട്...
കണ്ണൂർ: ‘ശങ്ക’ മാറ്റണമെന്ന ഉദ്ദേശ്യത്തിൽ പൈസയും കൊടുത്ത് ടോയ്ലറ്റിനകത്ത് കയറിയാൽ ‘പെട്ടു’. അസഹനീയമായ രൂക്ഷഗന്ധവും ഇരുട്ടും. കെട്ടിടത്തിനകത്ത് ആകെയുള്ള രണ്ട് ശൗചാലയങ്ങളിൽ രണ്ടിനും മതിയായ വൃത്തിയില്ല. -ടൗൺസ്ക്വയർ പാർക്കിൽ സ്ത്രീകൾക്കായി നിർമിച്ച ഷീ ടോയ്ലറ്റിന്റെ അവസ്ഥയാണിത്. നഗരത്തിൽ...
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ജില്ലാ കുടുംബശ്രീ മിഷൻ റദ്ദാക്കി. കുടുംബശ്രീ തിരഞ്ഞെടുപ്പ് നടപടിക്രമത്തിനു വിരുദ്ധമായി നടത്തിയ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ഒരാഴ്ചക്കകം റീ പോളിങ് നടത്തണമെന്നും കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ്...