തിരുവനന്തപുരം : പൊതുയിടത്തെ വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ്. മാൾ, വിമാനത്താവളം, ഹോട്ടൽ, സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്. വൈ ഫൈ ബന്ധിപ്പിച്ച് വെബ്സൈറ്റുകളിലൂടെയോ...
കണ്ണൂർ : കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്കായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സൗര സബ്സിഡി സ്കീമിൽ ഉൾപ്പെടുത്തി സൗരോർജ്ജ നിലയം സ്ഥാപിക്കാൻ താൽപര്യമുള്ള അഴീക്കോട്, പാപ്പിനിശ്ശേരി, ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്കായി മാർച്ച് അഞ്ചിന് രാവിലെ 10...
പേരാവൂർ : തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വാർഷികോത്സവം മാർച്ച് എട്ട് ചൊവ്വാഴ്ച നടക്കും.രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ആറ് മണിക്ക് ഉഷപൂജ, ഏഴ് മണിക്ക് നവകലശം, 11 മണിക്ക് സഹസ്ര കുംഭാഭിഷേകം,12 മണിക്ക് ഉച്ചപൂജ....
തിരുവനന്തപുരം : തൊഴിൽ വകുപ്പ് വിവിധ മേഖലകളിലായി നൽകുന്ന ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ് തൊഴിലാളി, തയ്യൽ...
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ധർമ്മടം മണ്ഡലത്തിലെ പരിപാടികൾ-മാർച്ച് ആറ് ഞായർ വൈകിട്ട് അഞ്ച് മണി: വെള്ളച്ചാൽ-വേങ്ങാട് സി.ആർ.എഫ് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്ക,...
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 136 ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: •ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ (12),...
തലശ്ശേരി: തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കംഫർട്ട് സ്റ്റേഷനും നഗരവാസികൾക്ക് നഷ്ടമാകുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചതിൽ പിന്നീട് ആറ് മാസം...
ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും. മുട്ടപ്പലം ( കുക്കുടു ജയൻ-30 ) ബാബുവാണ് കുറ്റക്കാരനായി കണ്ടെത്തി ആറ്റിങ്ങൽ അതിവേഗകോടതി...
കൊച്ചി: കാലടിയിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കൽ സ്വദേശി ജോർജിന്റെ വീടിനുമുന്നിൽ വച്ചാണ് സംഭവം നടന്നത്. മണ്ണെണ്ണ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ നിന്നാണ് തീപടർന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ് മുക്കാൽ മണിക്കൂർ സ്റ്റേഷനിൽ നിർത്തിയിട്ടു. തീ പൂർണമായും അണച്ച ശേഷമാണ്...