തലശ്ശേരി : ഒരുഭാഗത്ത് നവീകരണം തകൃതിയിൽ നടക്കുമ്പോൾ മറുഭാഗത്ത് ഭീതിയുടെ നിഴൽ. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് ഈ കാഴ്ച. മലയോര മേഖലയിൽനിന്നടക്കമുള്ള സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ഈ ആതുരാലയത്തിന്റെ പരാധീനതകൾ വിട്ടൊഴിയുന്നില്ല. രോഗികളും പരിചരിക്കാനെത്തുന്നവരും ഭീതിയോടെയാണ്...
കോലഞ്ചേരി: ഉത്സവ സീസണായതോടെ ഉത്സവ കള്ളന്മാർ ഇറങ്ങി. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചുട്ടുപൊള്ളുന്ന പകലിനെ തുടർന്ന് രാത്രിയുണ്ടാകുന്ന ചൂടിൽ ജനലുകൾ തുറന്നിട്ടുറങ്ങുന്നത് മുതലാക്കി നടത്തുന്ന മോഷണങ്ങളും പതിവായിട്ടുണ്ട്. അല്പം ശ്രദ്ധിച്ചാൽ മോഷണം തടയാമെന്ന് കുന്നത്തുനാട്...
ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കോവിഡ് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി. കോവിഡ് മരണമാണെന്ന് തെളിയിക്കുന്നതിന് ചില ഡോക്ടര്‍മാര്‍ വ്യാജ സര്ട്ടിഫിക്കെറ്റുകള് ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് എം.ആര്. ഷായുടെ...
മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ്...
പേരാവൂർ: ദേശീയ ബധിരതാ നിയന്ത്രണ പരിപാടി കേൾവി വാരാചരണത്തിന്റെ ഭാഗമായി ഐ.എം.എ കൂത്തുപറമ്പ് ബ്രാഞ്ച്, പേരാവൂർ പോലീസ്, താലൂക്കാസ്പത്രി എന്നിവ പേരാവൂരിൽ ‘നോ ഹോൺ ഡേ’ പ്രചാരണം തുടങ്ങി. പേരാവൂർ ടൗണിൽ ഡി.വൈ.എസ്.പി.എ.വി.ജോൺ ‘നോ ഹോൺ...
കണ്ണൂർ : മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 90 മുതൽ നൂറുവരെയായ തക്കാളി വില കുത്തനെ താഴോട്ട്. ഇപ്പോൾ കിലോയ്ക്ക് 10 രൂപമുതൽ 14 വരെ രൂപവരെയാണ് വില. കർണാടകയിൽ വിളവെടുപ്പ് വൻതോതിൽ കൂടിയതാണ് വില കുറയാൻ...
തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകളിലെ ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് സെന്ററുകളിൽ (ഐ.ഇ.ഡി.സി) 23 എണ്ണത്തിൽ ഇൻകുബേറ്റർ തുടങ്ങാൻ കേരള സ്റ്റാർട്ടപ് മിഷൻ അനുമതി നൽകി. ഐ.ഇ.ഡി.സി.കളിലെ നൂതനാശയങ്ങൾക്ക് വേഗത്തിൽ വാണിജ്യസാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം...
ന്യൂഡൽഹി : കുറഞ്ഞ ജി.എസ്.ടി നിരക്ക് അഞ്ചു ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. ജി.എസ്.ടി വരുമാനം വർധിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുന്നത് ഒഴിവാക്കാനുമാണ് കുറഞ്ഞ ജി.എസ്.ടി നിരക്ക് വർധിപ്പിക്കുന്നത്. ഇതോടൊപ്പം ജി.എസ്.ടിയിൽനിന്ന്...
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട്...
തളിപ്പറമ്പ് : തന്ത്രി കാമ്പ്രത്തില്ലത്ത് സുധീഷ് നമ്പൂതിരി കൊടിയുയർത്തിയതോടെ 14 ദിവസത്തെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തുടക്കമായി. കോവിഡ് ഭീതി കുറഞ്ഞതിനാൽ നിരവധിപേർ കൊടിയേറ്റത്തിനെത്തി. വൈകിട്ട് ഭജനയും രാത്രി പ്രഭാഷണവുമുണ്ടായി. തിങ്കളാഴ്ച പുലർച്ചെ മഴൂര്‍ ബലഭദ്ര സ്വാമി...