തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സ്കാനിയ, വോൾവോ, സൂപ്പർ എക്സ്പ്രസ്, എക്സ്പ്രസ് ബസ് ടിക്കറ്റുകൾക്ക് കോവിഡ് കാലത്ത് ഏർപ്പെടുത്തിയ 30% നിരക്കിളവ് പിൻവലിച്ചു. ഇന്നു മുതൽ പഴയ നിരക്കാവും പ്രാബല്യത്തിൽ.
തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ കോൾ സെന്റർ സംവിധാനം–‘സഹജ’– വനിതാ ദിനമായ ഇന്ന് നിലവിൽ വരും. 180042555215 ആണ് ടോൾ ഫ്രീ നമ്പർ. രാവിലെ 10...
തിരുവനന്തപുരം : രണ്ടു വർഷത്തിനുശേഷം ഭൂമിയുടെ ന്യായവില സർക്കാർ വീണ്ടും വർധിപ്പിക്കുന്നു. 10– 20% വർധനയാകാമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും ശുപാർശ. വെള്ളിയാഴ്ചത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടുത്തമാസം ഒന്നിന് പുതിയ...
കണ്ണൂർ : ‘ഇന്നത്തെ ലിംഗസമത്വം, സുസ്ഥിരമായ നാളേക്കായി’ എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം. സ്ത്രീകളുടെ സാമൂഹികതുല്യതയ്ക്കുവേണ്ടിയുളള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനംകൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെയും കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെയും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്...
ഇരിട്ടി : മേഖലയിലെ വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ ചലഞ്ച് ഏറ്റെടുത്ത് ജനം. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതിന്റെ പ്രതീക്ഷയിലാണ്...
കണ്ണൂർ : തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിനായി കേരള ബാങ്ക് ആവിഷ്കരിച്ച പ്രവാസി ഭദ്രതാ വായ്പാ പദ്ധതി ജില്ലയിൽ തുടങ്ങി. ജില്ലയിലെ ആദ്യ വായ്പ പിലാത്തറ ശാഖയിൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.ജി. വത്സലകുമാരി...
പേരാവൂർ: വനിതാ ദിനത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയിലെ മുതിർന്ന അംഗം അറ്റൻഡർ കെ. പദ്മിനിയെ ആസ്പത്രി അധികൃതർ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.എ പദ്മിനിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ...
ചെറുകുന്ന് : അന്നപൂർണേശ്വരിക്ഷേത്രത്തിലെ നവീകരണകലശം മാർച്ച് 30-ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കുന്ന കലശത്തിന് ഏപ്രിൽ ഒൻപതിന് സമാപനമാകും. 30-ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം അന്നപൂർണേശ്വരി സന്നിധിയിലും ശ്രീകൃഷ്ണ സന്നിധിയിലും ആചാര്യവരണം, മുളയിടൽ, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രാക്ഷോഘ്ന...
കണ്ണൂർ: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ചൂഷണണങ്ങൾക്കെതിരെ യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ ജി.എസ്.ടി ജില്ലാ ജോയിൻറ് കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ടി.എഫ്....
കണ്ണൂർ : ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ടെങ്കിലും നിലവിലുള്ളതിന്റെ...