കോളയാട് : പെരുവ പറക്കാട് കോളനിയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. വേലേരി രവിയുടെ തെങ്ങ്, കമുക്, അൻപതോളം വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമെടുക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്.
ആലച്ചേരി: തെക്കെയിൽ കുഞ്ഞിരാമന്റെ വീടിനു മുകളിൽ മരം പൊട്ടീവീണ് രണ്ട് പേർക്ക് പരിക്ക്. കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകൻ ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.
പേരാവൂർ :ശാന്തിനികേതൻ ഇംഗ്ലിഷ് സ്കൂളിൽ വിന്നേഴ്സ് ഡേയും ഡോക്ടേഴ്സ് ദിനാചരണവും നടത്തി.2020-21 വർഷത്തെ എസ്.എസ.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും എൻഡോവ്മെന്റ് വിതരണവും ചെയ്തു.പേരാവൂർ രശ്മി ആസ്പത്രി എംഡി ഡോ: വി.രാമചന്ദ്രനെ പൊന്നാടയണിയിച്ച്...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷനും വ്യാപാരി മിത്ര ഉദ്ഘാടനവും റോബിൻസ് ഹാളിൽ നടന്നു. കൺവെൻഷൻ അഡ്വ.കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരിമിത്ര യൂണിറ്റ് തല...
പേരാവൂർ :ആൻറി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയൻ(എ.ഡി.എസ്.യു ) സംസ്ഥാനതല ബോധവത്കരണ ക്ലാസ് തൊണ്ടിയിൽ പാരിഷ് ഹാളിൽ നടന്നു.തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.വികാരി ജനറൽ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പാലക്കുഴി അധ്യക്ഷത...
കണ്ണൂർ: വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വഴിയോര വാണിഭം നിയന്ത്രിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രഥമ കണ്ണൂർ ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത്...
തളിപ്പറമ്പ് : മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ ഒന്നാം നിലയാണ് തീവെച്ച് നശിപ്പിച്ചത്.ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.ഓഫീസിനകത്തെ ടി.വി.ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു. ശനിയാഴ്ച...
കണ്ണൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും ഞായറാഴ്ച കണ്ണൂർ ചേംബർ ഹാളിൽ നടക്കും. രാവിലെ 10-ന് സംസ്ഥാന പ്രസിഡൻറ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. വ്യാപാരികളെ അവഗണിക്കുന്ന സമീപനമാണ് നിലവിലുള്ളതെന്ന് ജില്ലാ...
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്ത് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വില്ലേജ് തല ഫയൽ അദാലത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകൾ...
കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. സി.ഐ.ടി.യു നേതാക്കളും ജി.വി.കെ.ഇ.എം.ആർ.ഐ കമ്പനിയുടെ ചുമതലക്കാരനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 7 ശതമാനം വർദ്ധനവോടെ 2022 എപ്രിൽ...