കൽപറ്റ: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ വയനാട് ജില്ല ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിര്‍ദ്ദേശം നല്കി. വനമേഖലയിലെ ദുരന്ത സാഹചര്യം നിരന്തരം നിരീക്ഷിക്കണം. അപകട സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍...
സുൽത്താൻബത്തേരി: വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൈപ്പഞ്ചേരി ഭാഗത്ത് അശ്രദ്ധമൂലമാണ് രണ്ട് വയസുകാരൻ വീടിനുള്ളിൽ കുടുങ്ങിയത്. ഒരു അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. വീട്ടുകാര്‍ പുറത്തിറങ്ങിയ സമയത്ത് അകത്തെ കുറ്റി അബദ്ധവശാല്‍ കുട്ടി ലോക്ക് ആക്കുകയായിരുന്നു....
ബി.സി.എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. തിങ്കളാഴ്ച രാവിലെ...
കണ്ണൂർ : സംസ്ഥാനത്ത് ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ് റൂൾ ഭേദഗതി ചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പ് . ആധുനിക അറവ് ശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ് റൂളിലെ നിബന്ധനകൾ തടസമായതാണ് നിയമഭേദഗതിക്ക് സർക്കാർ തയ്യാറായത്....
കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബറിൽ നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റ് വഴി 2022 ഓഗസ്റ്റ് 31 വരെ...
മട്ടന്നൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂർ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാദ്ധ്യക്ഷ അനിതാവേണുവിന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. വാഹനങ്ങൾ നിർത്തിയിടുന്നതിനും വിവിധ റോഡുകളിലേക്ക് കടന്നുപോകുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ പൊലീസ്...
മൈസൂരു: കുടകില്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് മോഷ്ടിച്ചത്. കാസര്‍കോട് പോവല് മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ് (25), തെക്കില്‍...
തെരുവുനായ്ക്കളുടെയും വളർത്തുനായ്ക്കളുടെയും കടിയും മാന്തുമേറ്റ് ഈവർഷം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത് 16,483 പേർ. ആരോഗ്യവകുപ്പിന്റെ 2022 ജനുവരി ഒന്നുമുതൽ ജൂൺ-30 വരെയുള്ള കണക്കാണിത്. പൂച്ച മാന്തിയതും കടിച്ചതുമായി ബന്ധപ്പെട്ട് 14,105 പേരും മറ്റുമൃഗങ്ങളുടെ കടിയേറ്റ്...
ഇരിട്ടി : ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്താന്‍ ശ്രമിക്കുകയാണ്. കണ്ണൂരിലെ...
തിരുവനന്തപുരം: പ്രതികളെ പിടികൂടാൻ ഇതരസംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഇനിമുതൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ട. പോലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ യാത്രയാകാമെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പ്രതികളെ പിടികൂടുന്നതിനായി ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ യാത്രചെയ്യുമ്പോഴും ആഭ്യന്തരവകുപ്പിന്റെ അനുമതിക്കായി...