കണ്ണൂർ : പുനരുപയോഗിക്കാത്ത പ്ലാസ്റ്റിക്കുകളുടെ ഉപയോഗം തടയാത്ത തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി വരുന്നു. മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ചും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരായ നടപടിയും ഓരോ മാസവും റിപ്പോർട്ട് നൽകാനും പഞ്ചായത്ത് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്....
പറശ്ശിനിക്കടവ് : കോവിഡ് രണ്ടാംഘട്ടത്തിൽ നിർത്തിയ വാട്ടർ ടാക്സി സർവീസ് പറശ്ശിനി പുഴയിൽ തിങ്കളാഴ്ച തുടങ്ങും. ജലഗതാഗത വകുപ്പിന്റെ രണ്ടാമത്തെ വാട്ടർ ടാക്സിയുടെ സർവീസായിരുന്നു അഞ്ചുമാസമായി മുടങ്ങിയിരുന്നത്. ഏപ്രിൽ മുതൽ സർവീസ് നിർത്തിയതിനാൽ എൻജിൻ ഉൾപ്പെടെ തകരാറിലായിരുന്നു. സർവീസ്...
പേരാവൂർ: ഇരിട്ടി റോഡിൽ കെ.കെ പെട്രോൾ പമ്പിന് എതിർവശത്ത് കുടിവെള്ള പൈപ്പ് ലീക്കായി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. അധികൃതർ കയ്യൊഴിഞ്ഞതോടെ പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ മുൻകൈയെടുത്ത് ലീക്കുള്ള...
കണ്ണൂർ: ബാർബർ ഷോപ്പുകളെയും ബ്യൂട്ടി പാർലറുകളെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിലാക്കാൻ നിർദേശം. ഹരിതകേരള മിഷനും ശുചിത്വ മിഷനുമാണ് നിർദേശം സർക്കാരിനു നൽകിയത്. കേരളത്തെ ആദ്യ മുടിമാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണിത്. ബാർബർ ഷോപ്പുകളിൽനിന്നും ബ്യൂട്ടി...
കണ്ണൂർ : പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ചൊവ്വാഴ്ച രാവിലെ 10 മുതൽ അപേക്ഷിക്കാം. ആദ്യം അപേക്ഷിച്ചിട്ടും അലോട്ട്മെന്റിന് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും അവസരമൊരുക്കുന്നതിനാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. തെറ്റായ വിവരങ്ങൾ...
നിടുംപൊയിൽ: ചെക്യേരിക്കും ചെമ്പുക്കാവിനുമിടയിലെ കോടനോടൻ പുഴയിൽ വീണ് ആദിവാസി യുവതി മരിച്ചു . ചെക്യേരിയിലെ തെനിയാടൻ ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് ( 26 ) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ...
തലശ്ശേരി: അധ്യാപികയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. തൃപ്രങ്ങോട്ടുർ പഞ്ചായത്ത് സെക്രട്ടറി ടി.പി. മുസ്തഫയാണ് റിമാൻഡിലായത്. നരിക്കോട് മല ഗവ.എൽ.പി സ്ക്കൂൾ അധ്യാപിക എം.കെ....
കേളകം: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്പെഷ്യൽ പരിശീലന കേന്ദ്രം കേളകത്തും സജ്ജമായി. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിയാണ് സ്പെഹ്സൽ കെയർ സെന്റർ സജ്ജീകരിച്ചത്.സെന്ററിന്റെഉദ്ഘാടനം വാർഡ് മെമ്പർ ലീലാമ്മ ജോണി നിർവ്വഹിച്ചു....
കണ്ണൂർ:നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം ജില്ലയിലെ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ...
കണ്ണൂർ:കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ (സിപിസി) രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്കി. ചൈല്‍ഡ് ലൈന്‍ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിസി അംഗങ്ങള്‍ക്ക്...