ന്യൂഡല്‍ഹി: ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വസ്ത്രങ്ങള്‍ക്ക് മുകളിലൂടെയും ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്പര്‍ശിക്കുന്നതും പോക്സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം...
ദുബായ്: കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സമഗ്രക്ഷേമം ഉറപ്പുവരുത്തുന്നതിനുമായാണ് യു.എ.ഇ. മാനവവിഭവശേഷി മന്ത്രാലയം പുതിയ തൊഴില്‍നിയമം അവതരിപ്പിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ പുതിയ നിയമം...
കോഴിക്കോട്: ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികള്‍ ഹോട്ടലിലെ റാക്കില്‍ക്കണ്ട എലിയെ വീഡിയോയില്‍ പകര്‍ത്തി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ചു. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴുമണിയോടെ ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചത്. കഴിഞ്ഞദിവസം ഹോട്ടലില്‍...
മട്ടന്നൂര്‍ : ചാലോട് ടിxഡി പോളിനേഷന് യൂനിറ്റില്‍ ഫാം ലേബര്‍ ഒഴിവ്. ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത പുരുഷ തൊഴിലാളിയുടെ ഒഴിവ് സ്ഥിരമാവാന്‍ സാധ്യതയുണ്ട്. അഞ്ചാംതരം പാസായിരിക്കണം. പരമാവധി യോഗ്യത പ്ലസ് ടു/വിഎച്ച്എസ്സി (കൃഷി,...
ന്യൂഡൽഹി : ദേശീയ ആരോഗ്യ ഐ.ഡി. കാര്‍ഡുണ്ടെങ്കില്‍ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) അറിയിച്ചു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ ചരിത്രം, പരിശോധനാ ഫലങ്ങള്‍,...
പേരാവൂർ : മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണം പേരാവൂർ ഇന്ദിരാ ഭവനിൽ നടന്നു. നിയോജക മണ്ഡലം പ്രസിഡൻറ് സോനു വല്ലത്തുകാരൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം പ്രസിഡൻറ് അജ്നാസ് പടിക്കലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ...
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കീഴരിയൂർ സ്വദേശി നിജിൽ (30) ആണ് അറസ്റ്റിലായത്. ബുധാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ബി.ഇ.എം. സ്കൂളിന് പിന്നിലുള്ള വഴിയിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയോട്...
പേരാവൂർ: കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയെ കാണാതായതായി പരാതി.നെടുംപൊയിൽ കറ്റിയാട് സ്വദേശികളായ മാതാപിതാക്കളാണ് മകളെ കാണാനില്ലെന്ന് പേരാവൂർ പോലീസിൽ പരാതി നല്‍കിയത്.ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നും...
കണിച്ചാർ: പൂളക്കുറ്റി, നെടുംപുറംചാൽ പ്രദേശവാസികൾ കുടിവെളളത്തിനും കൃഷിക്കും കുളിക്കാനും മറ്റാവശ്യത്തിനായും ഉപയോഗിക്കുന്ന വെള്ളത്തിൽ ഇരുപത്തിയേഴാം മൈൽ ശ്രീ ലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നതായി പരാതി. പഴശ്ശി ശുദ്ധജല സംഭരണിയിൽ എത്തിച്ചേരുന്ന തോടിലാണ്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍. ഓലത്താനി പാതിരിശേരി എസ്.എസ്. ഭവനില്‍ ശശിധരന് നായരെ(62)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ശശിധരന് നായര്‍ മകന്...