പയ്യാവൂർ : കാഞ്ഞിരക്കൊല്ലിയിലെ കന്മദം റിസോർട്ടിൽ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച പട്ടാളക്കാർ ഉൾപ്പെടെ ആറംഗ സംഘത്തെ പയ്യാവൂർ പോലീസ് അറസ്റ്റു ചെയ്തു. അക്രമത്തിൽ സാരമായി പരിക്കേറ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജിനെ ആപത്രിയിൽ പ്രവേശിപ്പിച്ചു....
മരട്: വാഹന പരിശോധനയുടെ ദൃശ്യം മൊബൈലിൽ പകർത്തിയ ആളെ പോലീസ് പീഡനത്തിനിരയാക്കുന്നതായി പരാതി. നെട്ടൂർ സ്വദേശി അനിത് എന്നയാളെയാണ് പനങ്ങാട് പോലീസ് ഒരു രാത്രി ഉറക്കം കെടുത്തിയത്. ഞായർ വൈകിട്ട് നെട്ടൂർ പി.ഡബ്ല്യു.ഡി റോഡിലാണ് സംഭവങ്ങളുടെ...
കര്‍ണ്ണാടക: തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ചു. കര്‍ണ്ണാടക ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം മനു(42)വിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍...
കൊല്ലം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം, 2008ന് മുമ്പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിയുടെ തരം മാറ്റല്‍ സംബന്ധിച്ച് വ്യക്തതവരുത്തി റവന്യൂവകുപ്പ് ഉത്തരവിറക്കി. 25 സെന്റ് വരെയുള്ള നെല്‍വയല്‍ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കി. നേരത്തെ...
ന്യൂഡല്‍ഹി: സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്.ബി.ഐ തള്ളി. ധനമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന നോട്ടീസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആര്.ബി.ഐ...
തലശേരി : സംസ്ഥാനത്തെ സഹകാരി പ്രതിഭകൾക്കായി തലശേരി സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ രണ്ടാമത് ഇ. നാരായണൻ സ്മാരക പുരസ്കാരം പ്രമുഖ സഹകാരി പി. രാഘവന്. അരലക്ഷം രൂപയും പ്രമുഖ ചിത്രകാരൻ കെ.കെ. മാരാർ രൂപകൽപന...
ജെനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, കോവിഡ് വാക്സിന്റെ ഫലം കുറക്കും മെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും...
ആലപ്പുഴ: വിനോദയാത്രകൾ യാത്രക്കാരുടെ ഹൃദയം കവർന്നപ്പോൾ പുതിയ പദ്ധതികളുമായി കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോ. ഉല്ലാസയാത്രയ്ക്കൊപ്പം തീർഥാടന സർവീസും ആരംഭിക്കുന്നു. 20-ന് ആലുവ – തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കാണ് ആദ്യ സർവീസ്. രാവിലെ 6ന് പുറപ്പെടുന്ന യാത്രയിൽ വൈക്കം, ചോറ്റാനിക്കര...
തൃശൂർ : മൂന്നു ജില്ലകളിലായി പൊലീസ് നടത്തിയ തിരച്ചിലിൽ ഒറ്റരാത്രിക്കുള്ളിൽ പിടിയിലായത് 545 പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും. സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന്റെ ഭാഗമായി തൃശൂർ റേഞ്ചിന് കീഴിലെ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലായിരുന്നു പൊലീസിന്റെ തിരച്ചിൽ....
കോഴിക്കോട് : അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി കേരള ബാങ്കിൽ ജീവനക്കാരിയുടെ തട്ടിപ്പ്. അരക്കോടിയോളം രൂപ നഷ്ടമായതായി പ്രാഥമിക സംശയം. ഇവർ ജോലി ചെയ്തിരുന്ന മുൻ ബ്രാഞ്ചുകളിലടക്കം ബാങ്ക് അധികൃതർ വിശദപരിശോധന...