പത്തനംതിട്ട: പുതുവത്സരം അറബിക്കടലിൽ ആഘോഷിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. അഞ്ച് മണിക്കൂർ നീളുന്ന ആഘോഷമാണ് ആഡംബര ക്രൂയിസിൽ ഒരുക്കുന്നത്. 4499 രൂപയുടെ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ രണ്ട് പെഗ് മദ്യം നൽകുമെന്ന ഓഫറുമുണ്ട്. കൊച്ചി ബോൽഗാട്ടി ജെട്ടിയിൽ...
കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍...
തൃശൂർ : ഇരിപ്പുരോഗികൾക്ക് എണീറ്റുനിൽക്കാൻ സംവിധാനമൊരുക്കി ഇരിങ്ങാലക്കുട നിപ്മർ. കാലുകളിൽ തളർച്ചയും മറ്റ് അസുഖങ്ങളുമായി കാലങ്ങളായി ചക്രക്കസേരയിൽ ഒതുങ്ങിക്കൂടുന്നവരെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന പ്രത്യേകതരം വീൽ ചെയറിൽ പരിശീലനം നൽകുകയാണ് ഇവിടുത്തെ ഫിസിയോതെറാപ്പി വിഭാഗം. നാഷണൽ...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതുവർഷസമ്മാനമായ ‘മെഡിസെപ്’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വഴി 11.47 ലക്ഷം കുടുംബത്തിന് ചികിത്സാ പരിരക്ഷ. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഇവരുടെ ആശ്രിതർ എന്നിവരാണ് പദ്ധതിയുടെ ഭാഗമാകുക. കുടുംബത്തിൽ ശരാശരി നാല്...
മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിക്ക് അതിക്രൂര മര്‍ദ്ദനം. മത്സ്യബന്ധന ബോട്ടില്‍വെച്ച് ആന്ധ്രാ സ്വദേശിയായ വൈല ഷീനുവിനാണ് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയാണ് മര്‍ദ്ദിച്ചത്. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷന്...
കേളകം : കൊലക്കേസിൽ കോടതിയിൽ അനുകൂലമായി സാക്ഷിപറയണമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്. കേളകം കരുവള്ളിയിലെ കെ.കെ. രവീന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചുകയറി കത്രിക കാട്ടി ഭീഷണിപ്പെടുത്തിയ കേളകം വെള്ളാപ്പള്ളിയിൽ ജോർജിനെ (60)യാണ് തലശ്ശേരി...
ആലച്ചേരി : എടയാർ – ആലച്ചേരി റോഡ് വികസനത്തിന് വേണ്ടി മുഖ്യപങ്ക് വഹിച്ച ആലച്ചേരിയിലെ വാമനൻ മാസ്റ്ററെ കൊളത്തായി സൗഹൃദ സ്വാശ്രയ സംഘം ആദരിച്ചു. പ്രസിഡന്റ് ജയചന്ദ്രൻ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.വി. മോഹനൻ ഉപഹാരം...
മണത്തണ : കേരള ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി മണത്തണ റേഷൻ കടകളിലെ മുതിർന്ന റേഷൻ ഉപഭോക്താക്കളെ ആദരിച്ചു. മണത്തണയിലെ കണ്ട്യൻ ദേവു, എ.പി. ലക്ഷ്മി എന്നിവരെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...
കൊട്ടിയൂർ: കൊട്ടിയൂരി ലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന മന്ദം ചേരിയിലെ കറുത്തേടത്ത് കെ.എസ്. പദ്മനാഭൻ(94) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കൾ: അജയ്കുമാർ റോയി (ട്രാഫിക് എസ്.ഐ. ധർമ്മടം), ഷീന റോയി, ജ്യോതിർമയി....
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിൽ കെ. ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. സാജിദ് എന്നയാളാണ്...