Connect with us

Kannur

ജെമിനി ശങ്കരൻ അന്തരിച്ചു

Published

on

Share our post

കണ്ണൂർ :ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്പലത്ത് നടത്തും.

ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻനായരുടെയും മുർക്കോത്ത് കല്യാണിയുടെയും മകനായി ജനനം.

ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ 3 വർഷം സർക്കസ് പഠിച്ചു. സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.

മനസ്സിൽനിന്നു മായാത്ത സർക്കസ്സ് സ്വപ്നങ്ങളുമായി1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തി.എന്നാൽ സർക്കസ് ഗുരുവായ കുഞ്ഞിക്കണ്ണൻ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട്എം.കെ.രാമനാണ് തുടർപരിശീലനം നൽകിയത്.

രണ്ടു വർഷത്തിനു ശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷനൽ സർക്കസിൽ.ഹൊറിസോണ്ടൽ ബാർ, ഫ്ലയിങ്ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെ നാൾ ജോലിചെയ്തു.

1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നുപേരിട്ടു.1951 ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്രസർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയിരുന്നു.

ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്,ജംബോസർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.


Share our post

Kannur

വനിതകൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ഗാർമെന്റ് മേഖലയിലുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസ കോഴ്സിലേക്ക് 18 നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. തയ്യൽ പരിചയം അഭികാമ്യം. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ എന്നീ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷ നവംബർ 29 നകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ, തോട്ടട പി ഒ, കിഴുന്ന, കണ്ണൂർ- 670007 വിലാസത്തിലോ, info@iihtkannur.ac.in ഇമെയിൽ വഴിയോ അയക്കണം. ഫോൺ: 04972835390, www.iihtkannur.ac.in


Share our post
Continue Reading

Kannur

പ്രഭാത ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം

Published

on

Share our post

കണ്ണൂർ: ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം നൽകുന്ന പദ്ധതിക്ക് കാക്കയങ്ങാട് പാലാ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പാലാ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സി. സജു, പ്രധാനധ്യാപകൻ കെ.ജെ.ബിനു, കെ.ബിന്ദു, പി.ടി.എ പ്രസിഡന്റ് എ.ഷിബു എന്നിവർ സംസാരിച്ചു. സ്‌കൂളിലെ 91 കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്.


Share our post
Continue Reading

Kannur

സ്‌മൈൽ’ പഠന സഹായിയെത്തി; നേടാം മിന്നും വിജയം

Published

on

Share our post

കണ്ണൂർ:എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്‌സി വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കിയ പഠന സഹായി ‘സ്‌മൈൽ 2025 ‘ പ്രകാശനവും ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ മാർക്കും നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും പ്രസിഡന്റ്‌ കെ കെ രത്നകുമാരി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ ടി സരള, വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ യു പി ശോഭ, സെക്രട്ടറി റ്റൈനി സൂൺ ജോൺ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ഹയർ സെക്കൻഡറി ആർഡിഡി ആർ രാജേഷ് കുമാർ, ജില്ലാ പഞ്ചായത്ത് വിഎച്ച്എസ്‌സി അസി. ഡയറക്ടർ ഇ ആർ ഉദയകുമാരി, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, ഹയർ സെക്കൻഡറി കോ–- ഓഡിനേറ്റർ എം കെ അനൂപ് കുമാർ, ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു.ഹയർസെക്കൻഡറിയിൽ മുഴുവൻ മാർക്കും നേടിയ സാനിയ കെ രാജേഷ് (നടുവിൽ ജിഎച്ച്എസ്എസ്), അനിക മനോജ് (ജിഎച്ച്എസ്എസ് ചേലോറ), ജി കെ ഗോപിക (മയ്യിൽ ജിഎച്ച്എസ്എസ്), എൻ ശ്രീനന്ദ (ഷേണായീസ് സ്‌കൂൾ, പയ്യന്നൂർ), എ കൃഷ്ണ (പയ്യന്നൂർ ഗേൾസ് ജിഎച്ച്എസ്എസ്) എന്നിവർക്കാണ് ഉപഹാരം നൽകിയത്‌.ഹയർസെക്കൻഡിയിൽ സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി 10 വിഷയങ്ങളിലും എസ്‌എസ്‌എൽസിക്ക്‌ ഐടി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലുമാണ് കണ്ണൂർ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ പഠനസഹായി തയ്യാറാക്കിയത്. വിജയശതമാനം മികച്ച രീതിയിൽ ഉയർത്തുകയാണ് ലക്ഷ്യം. വിവിധ വിഷയങ്ങളിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് നിശ്ചിത സമയക്രമത്തിനകം പ്രവർത്തന പാക്കേജ് നൽകാനാണ് ഉദ്ദേശിക്കുന്നത്.


Share our post
Continue Reading

Kerala2 hours ago

എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ

India2 hours ago

ജയിലിലായ വിചാരണത്തടവുകാര്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുന്നു

Kerala4 hours ago

കെ-ടെറ്റ്: സമയ പരിധി നീട്ടി, തിരുത്തലുകൾക്കും അവസരം

Kerala4 hours ago

സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ സി.ബി.എസ്.ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

IRITTY4 hours ago

ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ ഒന്ന് മുതൽ 15 വരെ

Kerala4 hours ago

41 വർഷത്തെ അധ്യാപനം, 73ലും ക്ലാസ് മുറിയിൽ; അമ്മിണി ടീച്ചർ പറയും ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍

Kerala4 hours ago

റീൽസ് എടുപ്പ് അതിരുകടന്നു; ഒടുവിൽ നാട്ടുകാർ എഴുതിവെച്ചു, ‘കൈയും കാലും തല്ലിയൊടിക്കും’

KOLAYAD4 hours ago

കോളയാട് ടൗൺ സമ്പൂർണ സൗന്ദര്യവത്കരണത്തിലേക്ക്

Kerala4 hours ago

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

Kerala20 hours ago

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: കണ്ണൂരിൽ ക്വിസ് മത്സരം 29ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!