Breaking News
മൗലാനാ റാബി ഹസനി നദ്വി അന്തരിച്ചു

ലഖ്‌നൗ: ആൾ ഇന്ത്യ മുസ്ലിം പേഴ്‌സനൽ ലോ ബോർഡ് അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ മൗലാനാ റാബി ഹസനി നദ്വി അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധിതനായി ലഖ്‌നൗവിലെ ചികിത്സയിലായിരുന്നു അന്ത്യം.
രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതകലാലയമായ ലഖ്‌നൗവിലെ നദ്‌വത്തുൽ ഉലമയുടെ ചാൻസലറാണ്. ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി തലവനുമായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ആലമി റാബിതയേ അദബേ ഇസ്‌ലാമി വൈസ് പ്രസിഡന്റും മുസ്‌ലിം വേൾഡ് ലീഗ് സ്ഥാപകാംഗവുമാണ്.
1929 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള പ്രമുഖ പണ്ഡിത കുടുംബത്തിലാണ് ജനനം. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ അബുൽ ഹസൻ അലി നദ്‌വിയുടെ അനന്തരവനാണ്. റായ്ബറേലിയിലെ മക്തബിൽനിന്നാണ് പ്രാഥമിക മതപഠനം നടത്തിയത്. പിന്നീട് ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ ഉപരിപഠനത്തിനു ചേർന്നു.
നദ്‌വയിൽനിന്ന് പഠനം പൂർത്തിയാക്കിയ റാബി ഹസനി 1952ൽ അവിടെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനാകുകയും ചെയ്തു. 1955ൽ അറബി വിഭാഗം തലവനും 1970ൽ അറബിക് ഫാക്കൽറ്റി ഡീനുമായി. 1993ലാണ് നദ്‌വയുടെ വൈസ് ചാൻസലറായി നിയമിതനാകുന്നത്. 2000ത്തിൽ ചാൻസലറും അബുൽ ഹസൻ അലി നദ്‌വിയുടെ വിയോഗത്തെ തുടർന്ന് റെക്ടറുമായി. 2018ൽ ആൾ ഇന്ത്യ മുസ്ലിം പേഴ്‌സനൽ ലോ ബോർഡ് അധ്യക്ഷനായി. പിന്നീട് തുടര്‍ച്ചയായി നാലു തവണ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ മുജാഹിദുൽ ഇസ്‌ലാം ഖാസിമി അന്തരിച്ച ഒഴിവില്‍ നേരത്തെ ബോര്‍ഡ് പ്രസിഡന്‍റായിരുന്നു.
ജോർദാൻ തലസ്ഥാനമായ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ യു.എസിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചു എല്ലാ വർഷവും പുറത്തിറക്കാറുള്ള ‘ദ 500 മോസ്റ്റ് ഇൻഫ്‌ളുവൻഷ്യൽ മുസ്‌ലിംസ്’ പട്ടികയിൽ സ്ഥിരംസാന്നിധ്യമാണ് റാബി ഹസനി. അറബി ഭാഷയ്ക്കു നൽകിയ സംഭാവനയ്ക്ക് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഉത്തർപ്രദേശ് പുരസ്‌കാരവും നേടിയിട്ടുണ്ട്.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്