Breaking News
സ്വർണ കള്ളക്കടത്ത് തടയാൻ ഇറക്കുമതി തീരുവ കുറക്കണം- എം.പി. അഹമ്മദ്

ആഭ്യന്തര ഡിമാൻഡ് വർധിപ്പിക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും സ്വർണാഭരണ, രത്ന കയറ്റുമതി വർധിപ്പിക്കുന്നതിനും ഇന്ത്യക്ക് പുതിയ സ്വർണ നയം ആവശ്യമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപകനും ചെയർമാനുമായ എം.പി. അഹമ്മദ്. അദ്ദേഹവുമായുള്ള അഭിമുഖത്തിൽനിന്ന്:
ഇന്ത്യയിൽ ജ്വല്ലറി ബിസിനസ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. നേരത്തേ നികുതി വിധേയമല്ലാതെയും സർക്കാർ നിയന്ത്രണങ്ങൾ അവഗണിച്ചും കച്ചവടം ചെയ്യുന്ന ചെറുകിടക്കാരാണ് ആധിപത്യം പുലർത്തിയിരുന്നത്. ഇപ്പോൾ സംഘടിത റീട്ടെയിലർമാർ അതിവേഗം വിപണി വിഹിതം നേടുന്നു. ഈ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു?
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ പ്രയോജനം ഉപഭോക്താവിനാണ്. നേരത്തേ സ്വർണ പരിശുദ്ധിയെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും വലിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ നിയമങ്ങളും നിബന്ധനകളുമെല്ലാം പാലിച്ച് സംഘടിതമായി സ്വർണാഭരണ ബിസിനസ് നടത്തുന്ന റീട്ടെയിലർമാർ ഉൽപന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കുന്നു. ‘വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്’ നയം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിൽ നടപ്പാക്കി. ഞങ്ങൾക്ക് ഇന്ത്യയിൽ 162 സ്റ്റോറുകൾ ഉൾപ്പെടെ ലോകത്താകെ 301 സ്റ്റോറുകളുണ്ട്. ഏകീകൃത സ്വർണവില യഥാർഥത്തിൽ ഉപഭോക്താക്കളുടെ അവകാശമാണ്.
ഇറക്കുമതി നിയന്ത്രിക്കാൻ കർശന നിയമങ്ങളുണ്ടെങ്കിലും ആഭ്യന്തര ഡിമാൻഡ് ഓരോ വർഷവും വർധിച്ചുവരുന്നു. സ്വർണ ഇറക്കുമതി ഉദാരമാക്കുന്നതിൽ നേട്ടം?
ഇറക്കുമതി ഉദാരമാക്കുന്നത് ആഭ്യന്തര ബിസിനസ് വർധിപ്പിക്കും. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നത്. ഇക്കാര്യത്തിലും രൂപയുടെ മൂല്യം കുറയുന്നതിലും സർക്കാറിന് ആശങ്കയുണ്ട്. ഇറക്കുമതി കുറക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് സ്വർണ ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത്. എന്നാൽ, പ്രായോഗികമായി ഈ നിഗമനം തെറ്റാണ്.
കാരണം, ഇറക്കുമതിയിൽ ചെറിയ കുറവുവന്നത് കള്ളക്കടത്ത് വർധിച്ചതുകൊണ്ടാണ്. ഇറക്കുമതി തീരുവ കുറച്ചാൽ സർക്കാറിനുണ്ടാകുന്ന വരുമാനക്കുറവ് ഉയർന്ന തോതിലുള്ള ആഭരണ കയറ്റുമതിയിലൂടെയും ആഭ്യന്തര വിൽപന വർധനവിലൂടെയും നികത്താനാവും. യു.എസ്.എ, യു.കെ, ചൈന, സിംഗപ്പൂർ, മലേഷ്യ, ജി.സി.സി തുടങ്ങിയ രാജ്യങ്ങളിൽ സ്വർണ ഇറക്കുമതി തീരുവയില്ല.
ഇറക്കുമതി തീരുവ വർധിപ്പിച്ചപ്പോൾ കള്ളക്കടത്ത് വലിയ തോതിൽ വർധിച്ചു. തീരുവ വർധന കള്ളക്കടത്തുകാരുടെ ലാഭം വർധിപ്പിച്ചുവെന്നല്ലാതെ സമ്പദ്ഘടനക്ക് ഒരു ഗുണവും ചെയ്തിട്ടില്ല.
അടുത്ത കേന്ദ്ര ബജറ്റിൽ ജ്വല്ലറി വ്യവസായത്തിന്റെ പ്രതീക്ഷകൾ?
പ്രതീക്ഷ മാത്രമല്ല, ആശങ്കകളുമുണ്ട്. തീരുവകളും നികുതികളും കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം. സ്വർണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ ജ്വല്ലറി റീട്ടെയിൽ രംഗത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. സ്വർണത്തിന്റെ ഉയർന്ന നികുതിയാണ് വലിയ തോതിലുള്ള നികുതി വെട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുന്നത്. യു.എ.ഇ, സ്വിറ്റ്സർലൻഡ്, ഹോങ്കോങ് തുടങ്ങിയ മുൻനിര സ്വർണവിപണികളോട് മത്സരിക്കാൻ ഇന്ത്യയിലെ സ്വർണ വ്യാപാര മേഖലക്ക് ആഭരണ കയറ്റുമതിക്കുള്ള പ്രോത്സാഹനങ്ങൾ സർക്കാറിൽനിന്ന് ലഭിക്കണം.
ആഗോളമാന്ദ്യം ഉണ്ടായാൽ ആഭരണ കയറ്റുമതിയെ എങ്ങനെ ബാധിക്കും?
ഈ ഘട്ടത്തിൽ ആഗോളമാന്ദ്യത്തിന്റെ സാധ്യത കാണുന്നില്ല. ഒരുപക്ഷേ ഉണ്ടായേക്കാം. പക്ഷേ, അതും താൽക്കാലികമായിരിക്കും. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സർക്കാറുകളും സ്വർണത്തെ ഉയർന്ന മൂല്യമുള്ള നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് ആശങ്കയില്ല.
ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏഴു ശതമാനം വളർച്ച നേടുമെന്നാണ് അനുമാനം. ഈ വർഷം രത്ന, സ്വർണാഭരണ വ്യവസായത്തിന്റെ വളർച്ച നിരക്ക് എത്ര? ഇതിൽനിന്ന് നിങ്ങളുടെ ബിസിനസിന് എങ്ങനെ പ്രയോജനം ലഭിക്കും?
തീർച്ചയായും, ജി.ഡി.പി വളർച്ച ബിസിനസിന് പ്രയോജനം ചെയ്യും. ചടുലമായ ബിസിനസ് സാധ്യതകൾ അത് തുറന്നിടും. വലിയ വിറ്റുവരവുണ്ടാക്കുന്ന ഉയർന്ന വിൽപന, വർധിച്ച വരുമാനം എന്നിവയിലൂടെ ബിസിനസ് വളരുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഈവർഷം, രാജ്യത്തെ എല്ലാ മാനുഫാക്ചറിങ് ഹബ്ബുകളിലും ആഭരണ നിർമാണ ശാലകൾ തുടങ്ങുകയും എല്ലാ സംസ്ഥാനങ്ങളിലേക്കും ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്